ദേശദ്രോഹിയുെട സർട്ടിഫിക്കറ്റ് ആരും നൽേകണ്ട –ശിവസേന
text_fieldsന്യൂഡൽഹി: ബില്ലിനെ പിന്തുണക്കാത്തവർ ദേശദ്രോഹി എന്ന് ബി.ജെ.പി നേതാക്കൾ പറയുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്താൻ ഭാഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ഇതെന്താണ്? സഭയിൽ ഇൗ എതിർക്കുന്നവരെല്ലാം പാകിസ്താൻ ഭാഷയിലാണോ സംസാരിക്കുന്നത്? അസമിലും ത്രിപുരയിലും ബില്ലിനെതിരെ സംസാരിക്കുന്നവർ പാകിസ്താൻ ഭാഷയാണോ സംസാരിക്കുന്നത്? അതിനാൽ ദേശദ്രോഹിയുെട സർട്ടിഫിക്കറ്റ് ആരും നൽേകണ്ട.
എൻ.ആർ.സി കഴിഞ്ഞാൽ മോദി റാലികളിൽ പറഞ്ഞപോലെ രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമോ എന്ന് റാവത്ത് ചോദിച്ചു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ മാനിക്കണം എന്നാണ് ഞങ്ങൾ പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
