Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅപകീർത്തി പരാമർശം:...

അപകീർത്തി പരാമർശം: രാഹുലിനെതിരെ കേസ് നൽകും -ചൗഹാൻ

text_fields
bookmark_border
അപകീർത്തി പരാമർശം: രാഹുലിനെതിരെ കേസ് നൽകും -ചൗഹാൻ
cancel

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശത്തിന് കേസ് നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വ്യാപം കേസ്, പാനമ പേപ്പർ എന്നീ കേസുകളിൽ ചൗഹാന്‍റെ കുടുംബത്തിന് പങ്കുണ്ടെന്ന രാഹുലിന്‍റെ ആരോപണത്തിനെതിരെയാണ് കേസ് ഫയൽ ചെയ്യുക.

തനിക്കും കുടുംബത്തിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് നിങ്ങൾ നടത്തിയത്. ഈ പരാമർശങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ചൗഹാൻ ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ചൗഹാനെതിരെ രാഹുൽ ആഞ്ഞടിച്ചത്. ചൗഹാൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സിംഹസ്ഥ കുംഭമേള നടത്തുന്നതിലെ സാമ്പത്തിക ക്രമക്കേടിലും വ്യാപം കേസിലും അവർക്ക് പങ്കുണ്ട്. 50 പേരാണ് വ്യാപം കേസിന് പിന്നാലെ കൊല്ലപ്പെട്ടത്. എപ്പോഴും ധർമത്തെ കുറിച്ചാണ് സർക്കാർ പറയുന്നത്. എന്നാൽ സർക്കാറിന്‍റേത് അഴിമതിയുടെ ധർമമാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivraj Singh ChouhandefamationRahul Gandhi
News Summary - Shivraj Singh Chouhan to Sue Rahul Gandhi for Defamation-India News
Next Story