വോട്ട് ചെയ്യാത്തതിന് ദിഗ് വിജയ് സിങ്ങിനെ വിമർശിച്ച് ശിവ്രാജ് സിങ് ചൗഹാൻ
text_fieldsഇൻഡോർ: ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തതിന് കോണഗ്രസിൻെറ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങ ിെന വിമർശിച്ച് ബി.ജെ.പി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവ്രാജ് സിങ് ചൗഹാനാണ് വിമ ർശനവുമായെത്തിയത്.
ദിഗ്വിജയ് സിങ്ങിൻെറ പെരുമാറ്റം അസാധാരണമായിരുന്നു. അദ്ദേഹത്തിന് വളരെയധികം പരിഭ്രമ മുണ്ടായിരുന്നു. അതുെകാണ്ടാണ് സ്വന്തം വോട്ട് ചെയ്യാൻ പോകാതിരുന്നത്. ജനാധിപത്യത്തിൽ വോട്ട് രേഖപ്പെടുത്തുക എന്നതാണ് നമ്മുടെ പരമമായ ധർമം. പത്തു വർഷത്തോളം മുഖ്യമന്ത്രിയായിരുന്ന ഒരു വ്യക്തി വോട്ട് ചെയ്തില്ലെന്നത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിൻെറ മനോഭാവമാണ് വ്യക്തമാക്കുന്നത് - ചൗഹാൻ വിമർശിച്ചു.
ഇതിന് മറ്റൊരു കാരണമുള്ളത് ദിഗ് വിജയ് സിങ്ങിന് കമൽ നാഥിനെ വിശ്വാസമില്ല എന്നതാണ്. അതുെകാണ്ട് എല്ലാ പോളിങ് സ്റ്റേഷനും അദ്ദേഹം സ്വയം സന്ദർശിച്ചതെന്നും ചൗഹാൻ പരിഹസിച്ചു.
മധ്യപ്രദേശിെല ഭോപാലിൽ നിന്നാണ് ദിഗ് വിജയ് സിങ് മത്സരിക്കുന്നത്. ബി.ജെ.പിയുടെ സ്വാധി പ്രജ്ഞാ സിങ് താക്കൂറാണ് എതിർസ്ഥാനാർഥി. എന്നാൽ ഭോപാലിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള രാജ്ഗഡിലാണ് ദിഗ് വിജയ് സിങ്ങിന് വോട്ടുള്ളത്.
തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിെല വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന തിരക്കിലായതിനാൽ സിങ്ങിന് രാജ്ഗഡിലെത്തി വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല. അതിൽ വിഷമമുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
