Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശ്വാസം നേടി ശിവരാജ് സിങ്​ ചൗഹാൻ

text_fields
bookmark_border
  • ബി.എസ്.പി, എസ്.പി, രണ്ട് സ്വതന്ത്ര എം‌.എൽ.‌എമാർ എന്നിവർ പിന്തുണച്ചു
വിശ്വാസം നേടി ശിവരാജ് സിങ്​ ചൗഹാൻ
cancel

ഭോപ്പാൽ: ബി.എസ്.പി, എസ്.പി, രണ്ട് സ്വതന്ത്ര എം‌.എൽ.‌എമാർ എന്നിവരുൾപ്പെടെ 112 എം‌.എൽ.‌എമാരുടെ പിന്തുണയോടെ മധ്യപ്ര ദേശിൽ ശിവരാജ് സിങ്​ ചൗഹാൻ സർക്കാർ വിശ്വാസവോട്ടിൽ വിജയിച്ചു. ചൊവ്വാഴ്​ച വിധാൻ സഭയിൽ നടന്ന വോ​ട്ടെടുപ്പ്​ ക ോൺഗ്രസ്​ ബഹിഷ്​കരിച്ചു. 92 കോൺഗ്രസ് എം‌.എൽ.‌എമാരും ഹാജരായില്ല.

തങ്ങളുടെ മുഴുവൻ ശ്രദ്ധയും കൊറോണ വൈറസിനെ നേരിടുന്നതിൽ കേന്ദ്രീകരിക്കുമെന്ന്​​ ചൗഹാൻ പറഞ്ഞു. തുടർച്ചയായി 15 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അധികാരത്തിലേറിയത്. തിങ്കളാഴ്​ച രാത്രി 9 മണിക്കായിരുന്നു സത്യപ്രതിജ്​ഞ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ജോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരും കോൺഗ്രസിൽനിന്നു രാജിവെച്ച്​ ബി.ജെ.പിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ്​ സർക്കാർ താഴെ വീണത്. തുടർന്ന്​ കഴിഞ്ഞ വ്യാഴാഴ്ച കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടു നേടണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെയായിരുന്നു രാജി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shivraj Singh Chouhan govt. wins trust vote
Next Story