Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനമാനങ്ങൾ ആവശ്യപ്പെടാൻ താൻ മരിക്കണം; വിടവാങ്ങൽ പ്രസംഗത്തിൽ ശിവരാജ് സിങ് ചൗഹാൻ

text_fields
bookmark_border
Shivraj Chouhan In Farewell Speech
cancel

ഭോപാൽ: നേതൃമാറ്റം അംഗീകരിക്കുന്നുവെന്നും സ്ഥാനമാനങ്ങൾക്കായി ബി.ജെ.പി നേതൃത്വത്തിന്റെ അടുത്ത് പോകണമെങ്കിൽ താൻ മരിക്കണമെന്നും സ്ഥാനമൊഴിഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ചൗഹാനെ ഒഴിവാക്കി മോഹൻ യാദവിനാണ് ബി.ജെ.പി ഇത്തവണ മുഖ്യമന്ത്രിയാക്കിയത്.

മോഹൻ യാദവിന്റെ നേതൃശക്തിയിൽ വിശ്വാസമുണ്ടെന്നും തന്റെ നേതൃത്വത്തിൽ ആവിഷ്‍കരിച്ച വികസന പദ്ധതികളുമായി അദ്ദേഹത്തിന് മുന്നോട്ട്പോകാൻ സാധിക്കുമെന്നും വിശ്വാസമുണ്ടെന്നും ചൗഹാൻ വിടവാങ്ങൽ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. വികസനപദ്ധതികൾ നടപ്പാക്കുന്നതോടെ മധ്യപ്രദേശ് പുതിയ ഉയരങ്ങളിലെത്തും. യാദവിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം കാര്യങ്ങൾക്കായി ചോദിച്ചുപോകുന്ന പതിവില്ലെന്നും അതിന് താൻ മരിക്കണമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. മധ്യപ്രദേശി​നെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാൻ. 2005 മുതൽ 2018 വരെയും വീണ്ടും 2020 മുതൽ 2023 വരെയുമാണ് ചൗഹാൻ മുഖ്യമന്ത്രിസ്ഥാനത്തിരുന്നത്. 1990ലാണ് ചൗഹാന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shivraj Chouhan In Farewell Speech
Next Story