സമാജ്വാദി മതേതരമുന്നണി ആറിനെന്ന് ശിവ്പാൽ യാദവ്
text_fieldsലഖ്നോ: സമാജ്വാദി മതേതര മുന്നണിയുടെ പ്രഖ്യാപനം ജൂൺ ആറിന് ലഖ്നോവിൽ നടത്തുമെന്ന് ശിവ്പാൽ യാദവ്. മുലായംസിങ് യാദവ് നേതൃത്വം നൽകുന്ന മുന്നണി സമാജ്വാദി പാർട്ടിയെ ശരിയായപാതയിൽ നയിക്കാനാണ് രൂപവത്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുലായംസിങ് യാദവായിരിക്കും മുന്നണിയുടെ ദേശീയ പ്രസിഡൻറ്.
ശിവ്പാൽ യാദവാണ് കൺവീനർ. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് അഖിലേഷ് യാദവും ശിവ്പാൽ യാദവും പോര് തുടങ്ങിയത്. അഖിലേഷിെൻറ പിതാവ് മുലായം മകനുമായി തെറ്റിപ്പിരിഞ്ഞ് ശിവ്പാലിനൊപ്പമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
