Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം: ശിവ്​...

ഡൽഹി കലാപം: ശിവ്​ വിഹാറിൽ അഗ്​നിക്കിരയായത്​​ 170 കാറുകൾ

text_fields
bookmark_border
ഡൽഹി കലാപം: ശിവ്​ വിഹാറിൽ അഗ്​നിക്കിരയായത്​​ 170 കാറുകൾ
cancel

ന്യൂഡൽഹി: വടക്ക്​കിഴക്കൻ ഡൽഹിയിലെ ശിവ വിഹാറിൽ കലാപത്തിനിടെ അക്രമികൾ തീയിട്ട്​ നശിപ്പിച്ചത്​ 200ലധികം വാഹനങ്ങൾ. ശിവ വിഹാറിലെ രണ്ട്​ പാർക്കിങ്​ ഏരികളിലായി 170 കാറുകൾ കത്തിനശിച്ചു.

ഞായറാഴ്​ച വൈകീട്ടും തിങ്കളാഴ്​ച രാത്രിയുമാണ്​ അക്രമികൾ ജനവാസമേഖലയിലെ പാർക്കിങ്​ ഗ്രൗണ്ടിൽ തീയിട്ടത്​.അടുത്തുള്ള കെട്ടിടങ്ങളിലേക്കും തീപടർന്നതായി ശിവ വിഹാർ വാസിയായ അബൂബ്​ ഇബ്രാർ പറഞ്ഞു.

ഒരോ നിരകളിലെയും കാറുകൾ കത്തിയമരുന്നത്​ കണ്ട്​ നിൽക്കാനേ കഴിഞ്ഞുള്ളൂ. കാറുകളിലേക്ക്​ തീപടരുന്നതിനൊപ്പം സമീപത്തുളള വീടുകളും കത്തി തുടങ്ങിയിരുന്നു. തുടർച്ചയായി അഗ്നിശമന സേനയെ ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ പൊലീസ്​ സംരക്ഷണമില്ലാത്തതിനാൽ ശിവ വിഹാറിൽ എത്താൻ കഴിയില്ലെന്നാണ്​ അഗ്നിശമന സോനാംഗങ്ങൾ മറുപടി നൽകിയത്​ -അബൂബ്​ ഇബ്രാർ ഓർമിച്ചു.

ശിവ വിഹാറിലെ താമസക്കാർ മാസവാടകയായി 2000 രൂപ നൽകി കാർ സൂക്ഷിക്കുന്ന ഗാരേജും അക്രമികൾ തെര​ഞ്ഞുപിടിച്ച്​ കത്തിച്ചു. സെകൂരിറ്റി ഗാർഡുകളെ കല്ലെറിഞ്ഞ്​ ഓടിച്ച്​ ഗേറ്റ്​ തകർത്താണ്​ അക്രമികൾ അകത്ത്​ പ്രവേശിച്ചതെന്ന്​ കാർ നശിപ്പിക്കപ്പെട്ട ഷാ ആലം പറഞ്ഞു.

പാർക്കിങ്​ ഗ്രൗണ്ടിലെ കാറുകൾക്ക്​ പുറമെ ശിവ വിഹാറിലെ ജനവാസമേഖലയിൽ നിർത്തിയിട്ടിരുന്ന മിനി ട്രക്കുകളും ഓ​​ട്ടോറിക്ഷകളും ബൈക്കുകളുമെല്ലാം തീവെച്ച്​ നശിപ്പിക്കപ്പെട്ടു. നിരവധി വാഹനങ്ങൾ കല്ലെറിഞ്ഞും ഇരുമ്പ്​ ദണ്ഡുകൾകൊണ്ട്​ തല്ലിയും തകർത്ത നിലയിലാണ്​.

ശി​വ്​ വി​ഹാ​ർ ശ്​​മ​ശാ​ൻ ഘ​ട്ടി​ൽ​നി​ന്ന്​ മ​ദീ​ന മ​സ്​​ജി​ദ്​ വ​രെ​യു​ള്ള 500ഒാ​ളം വീ​ടു​ക​ൾ അക്രമികൾ ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ ഉപയോഗിച്ചും പെ​േ​ട്രാ​ൾ ബോം​ബു​ക​ളെ​റി​ഞ്ഞും കത്തിച്ചിരുന്നു. പ്രദേശത്ത്​ നിന്ന്​ രക്ഷപ്പെടാൻ ശ്രമിച്ചവർക്കെതിരെ ആസിഡ്​ ആക്രമണവും ​വെടിവെപ്പും നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsRiotDelhi violenceShiv Vihar
News Summary - In Shiv Vihar 170 cars flamed during Delhi riots - India news
Next Story