Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ബന്ദിനിടെ ശിവസേനക്കാർ ഓ​േട്ടാ ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border
shiv sena auto attack
cancel

മുംബൈ: ലഖിംപൂരിലെ കർഷകർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ മഹാരാഷ്​ട്രയിലെ മഹാ വികാസ്​ അഖാഡി ആഹ്വാനം ചെയ്​ത ബന്ദിനിടെ ഓ​േട്ടാ ഡ്രൈവറെ ആക്രമിച്ച്​ ശിവസേന പ്രവർത്തകർ. താനെ ജില്ലയിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്രോളിങ്​ നടത്തിയ പ്രവർത്തകർ ഓ​േട്ടാ ഡ്രൈവറെ തടയുകയായിരുന്നു. സവാരി നടത്താൻ പാടില്ലെന്ന്​ പറഞ്ഞാണ്​ ഒരാ​െള അടിച്ചത്​.

വിഡിയോയിൽ ഉണ്ടായിരുന്ന പവൻ കദം എന്നയാൾ ഓ​ട്ടോ ഡ്രൈവറെ ആക്രമിച്ച ശിവസേനക്കാരുടെ കൂടെ താൻ ഇല്ലെന്ന് ദേശീയ മാധ്യമത്തോട്​ പറഞ്ഞു. യാത്രക്കാരിൽ നിന്ന്​ അമിത ചാർജ്​ ഇൗടാക്കുന്നത് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ്​ അവരുടെ ന്യായീകരണം. താനെ മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ ഭർത്താവാണ്​ കദം. ​ ​

വടികൾ ഉപയോഗിച്ച്​ ചിലയിടങ്ങളിൽ ഓ​ട്ടോറിക്ഷക്കാർക്കെതിരെ ആക്രമണമുണ്ടായി. ചിലയിടങ്ങളിൽ ക​ല്ലേറുണ്ടായതിനെ തുടർന്ന്​ പൊതുഗതാഗതം നിലച്ചു. ​ൈവകീട്ട്​ നാലുമണിക്ക്​ ശേഷമാണ്​ ബസ്​ സർവീസുകൾ ആരംഭിച്ചത്​. അവശ്യ സർവീസുകളെ മാത്രമായിരുന്നു ബന്ദിൽ നിന്ന്​ ഒഴിവാക്കിയത്​.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കഴിഞ്ഞയാഴ്ച നടന്ന ക്രൂരമായ കർഷക കൊലപാതകത്തിൽ പ്രതിഷേധിച്ചാണ്​ മഹാരാഷ്​ട്രയിലെ ഭരണകക്ഷികളായ ശിവസേന, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺഗ്രസ്​ എന്നിവർ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തത്.

സംസ്ഥാന സർക്കാർ ബന്ദ് സ്പോൺസർ ചെയ്തിട്ടില്ലെന്നും ബന്ദിനെ പിന്തുണച്ച് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജനങ്ങളോട് പാർട്ടികൾ അഭ്യർഥിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senamaharashtra bandhLakhimpur KheriMaha Vikas Aghadi
News Summary - Shiv Sena workers Slap Autorickshaw Driver During Maharashtra Bandh
Next Story