മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത്ത് പവാർ പിന്നിൽ നിന്ന് കുത്തി -ശിവസേന
text_fieldsമുംബൈ: ബി.ജെ.പിയുമായി ചേർന്നതോടെ എൻ.സി.പി നേതാവ് അജിത് പവാർ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്ന ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശരത് പവാറിന് ഈ കാലുമാറ്റത്തിൽ പങ്കില്ല. ചത്രപതി ശിവജിയും മഹാരാഷ്ട്രയും ഈ വഞ്ചന പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവേസന-എൻ.സി.പി-കോൺഗ്രസ് സഖ്യം സർക്കാറുണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് അതിനാടകീയമായി അജിത് പവാറിനെ ഒപ്പം കൂട്ടി ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. അഴിമതി കേസുകളിൽ അജിത് പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ നാടകീയ നീക്കം.
288 അംഗ സംസ്ഥാന നിയമസഭയിൽ 105 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ശിവസേന 56 സീറ്റുകളും എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും നേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
