ബി.ജെ.പിക്ക് എണ്ണം തികക്കാൻ ആകില്ല –ശിവസേന
text_fieldsമുംബൈ: സഖ്യകക്ഷികളെ കൂടാതെ ബി.ജെ.പിക്ക് ഇത്തവണ ലോക്സഭയിൽ എണ്ണം തികക്കാനാകില്ല െന്ന് ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത്. വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും കഴിഞ്ഞ തവണത്തേതുപോലെ ഒറ്റക്ക് പൂർണബഹുമതി നേടാൻ ബി.ജെ.പിക്ക് ആകില്ല. എന്നാൽ, എൻ.ഡി.എ ‘പരിവാർ’ ഒന്നിച്ച് അത് മറികടക്കുമെന്നും ചാനൽ അഭിമുഖത്തിൽ റാവുത്ത് പറഞ്ഞു.
ബി.ജെ.പിക്ക് തനിച്ച് പൂർണ ബഹുമതിയുണ്ടാകില്ലെന്ന് ഇൗയിടെ പാർട്ടി ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞിരുന്നു. ഇതേക്കുറിച്ച ചോദ്യത്തിന് രാം മാധവ് പറഞ്ഞതാണ് ശരിയെന്നു പറഞ്ഞുകൊണ്ടാണ് സഞ്ജയ് റാവുത്ത് തെൻറ അഭിപ്രായം പങ്കുവെച്ചത്. സേന എൻ.ഡി.എയുടെ ഭാഗമാണെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നത് തങ്ങൾക്ക് സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
