Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസിന്‍റെ രാജ്യ...

ആർ.എസ്​.എസിന്‍റെ രാജ്യ സ്​നേഹം ചോദ്യം ചെയ്​ത്​ നിയമസഭയിൽ ശിവസേന

text_fields
bookmark_border
Udhav thackarey
cancel

മുംബൈ: ബി.ജെ.പിയുടെയും ആർ.എസ്​.എസിന്‍റെയും രാജ്യ സ്​നേഹത്തെ ചോദ്യം ചെയ്​ത്​ ശിവസേന അധ്യക്ഷനും മഹാരാഷ്​ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ്​ താക്കറെ. ആർ.എസ്​.എസ്​ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നും 'ഭാരത്​ മാതാ കീ ജയ്​' വിളിച്ചതുകൊണ്ട്​ രാജ്യസ്​നേഹമാകില്ലെന്നും ഉദ്ധവ്​ പറഞ്ഞു. ഗവർണർ ഭഗത്​ സിംഗ്​ കോശിയാരിയുടെ നിയമസഭ പ്രസംഗത്തിന്​ സഭയിൽ നന്ദി പറയവെയാണ്​ ആർ.എസ്​.എസിനെയും ബി.ജെ.പിയെയും അദ്ദേഹം കടന്നാക്രമിച്ചത്​. തങ്ങൾ ക്ഷേത്ര തുല്യം കാണുന്ന ബാൽതാക്കറെയുടെ മുറിയിലിരുന്ന്​ 2019 ൽ ഉറപ്പിച്ച സഖ്യ വ്യവസ്​ഥകൾ പിന്നീട്​ 'ഉളുപ്പില്ലാതെ' തള്ളിക്കളഞ്ഞ അമിത്​ ഷായെയും ഉദ്ധവ്​ രൂക്ഷമായി വിമർശിച്ചു.

''സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ശിവസേന നിലവിലുണ്ടായിരുന്നില്ല. എന്നാൽ, നിങ്ങളുടെ മാതൃസംഘടനയായ ആർ.എസ്​.എസ്​ സ്വാതന്ത്ര്യ സമരത്തിൽ നിന്ന്​ മാറിനിന്നു. അധികാരത്തിലിരുന്ന്​ ജനങ്ങൾക്ക്​ നീതി നൽകാൻ കഴിയുന്നില്ലെങ്കിൽ 'ഭാരത് മാതാ കീ ജയ്​' വിളിക്കാനുള്ള അവകാശം നിങ്ങൾക്കില്ല. ബാലാ സാഹെബിന്‍റെ അടച്ചിട്ട മുറിയിലിരുന്ന്​ ഞാനും അമിത്​ ഷായുമാണ്​ സഖ്യ വ്യവസ്​ഥകൾ ചർച്ച ചെയ്​തത്​. ആ ചർച്ചയിൽ ഫഡ്​നാവിസുണ്ടായിരുന്നില്ല. അകത്തിരുന്ന്​ തന്ന ഉറപ്പ്​ (അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന വ്യവസ്​ഥ) പുറത്തെത്തിയപ്പോൾ അമിത്​ ഷാ 'ഉളുപ്പില്ലാതെ' നിഷേധിച്ചു. 'ഉളുപ്പില്ല' എന്നത്​ പ്രയോഗിക്കാൻ പാടില്ലെന്ന്​ അറിയാമെങ്കിലും ബോധപൂർവമാണ്​ ആ പദം ഞാനുപയോഗിക്കുന്നത്​. ഇതാണോ നിങ്ങളുടെ ഹിന്ദുത്വ? ഇതാണോ ബാലാസാഹെബിനോടുള്ള നിങ്ങളുടെ സ്​നേഹം? ആ മുറി ഞങ്ങൾക്ക്​ ക്ഷേത്രമാണ്​'' – ഉദ്ധവ്​ പറഞ്ഞു.

മഹാരാഷ്​ട്രയിലെ ഫഡ്​നാവിസ്​ ബി.ജെ.പി സർക്കാർ രണ്ട്​ തവണ ശുപാർശ ചെയ്​തിട്ടും എന്തുകൊണ്ടാണ്​ കേന്ദ്രം സവർക്കർക്ക്​ ഭാരത്​ രത്​ന നൽകാത്തതെന്നും ഉദ്ധവ്​ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shiv SenaUdhav thackareyRSS
News Summary - Shiv Sena questions RSS's patriotism in Assembly
Next Story