Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രിസഭയിൽ...

മന്ത്രിസഭയിൽ മഹാരാഷ്​ട്രയിൽനിന്ന്​ എട്ടു​ പേർ

text_fields
bookmark_border
nitin-gadkari
cancel

മുംബൈ: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ മഹാരാഷ്​ട്രയിൽനിന്ന്​ എട്ടു​​ പേർ. ഒന്നാം മന്ത്രിസഭയിലെ അംഗങ്ങളായ ിരുന്ന നിതിൻ ഗഡ്​കരി, പീയൂഷ്​ ഗോയൽ, പ്രകാശ്​ ജാവദേക്കർ, ആർ.പി.െഎ-എ അധ്യക്ഷൻ രാംദാസ്​ അത്താവാലെ എന്നിവർക്കൊപ്പ ം പുതുമുഖങ്ങളായി മഹാരാഷ്​ട്രയിൽനിന്ന്​ രാജ്യസഭയിലെത്തിയ േകരളത്തിലെ ബി.ജെ.പി നേതാവ്​ വി. മുരളീധരൻ, അകോലയിൽ പ് രകാശ്​ അംബേദ്​കറെ തോൽപിച്ച സഞ്​ജയ്​ ധോത്രെ, ശിവസേനയുടെ അരവിന്ദ്​ സാവന്ത്​ എന്നിവരും സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. ബി.ജെ.പി മഹാരാഷ്​ട്ര അധ്യക്ഷൻ റാവു സാഹെബ്​ ദൻവെയും മന്ത്രിസഭയിൽ ഇടംനേടി. ഇവരിൽ ഗഡ്​കരിയും സാവന്തും ദൻവെയും ഒഴിച്ചുള്ളവർ രാജ്യസഭാംഗങ്ങളാണ്​.

നിതിൻ ഗഡ്​കരി: 95ൽ മഹാരാഷ്​ട്രയിലെ ശിവസേന-ബി.ജെ.പി മന്ത്രിസഭയിൽ പൊതുമരാമത്ത്​ മന്ത്രിയായ ഗഡ്​കരി 2009ൽ ബി.ജെ.പി ദേശീയാധ്യക്ഷൻ ആയതോടെയാണ്​ ശ്രദ്ധനേടുന്നത്​. 2013 വരെയായിരുന്നു ദേശീയാധ്യക്ഷ പദവി. 2014ൽ​ 2.48 ലക്ഷം വോട്ടി‍​െൻറ ഭൂരിപക്ഷത്തിനായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്​ വിജയം. 80കളുടെ ആദ്യത്തിൽ കന്നി മത്സരത്തിൽ തോറ്റ ഗഡ്​കരി പിന്നീട്​ സംസ്​ഥാന നിയമസഭ കൗൺസിൽ വഴി​ മഹാരാഷ്​ട്ര നിയമസഭയിൽ എത്തി​. കഴിഞ്ഞതവണ മോദി മന്ത്രിസഭയിൽ ഗതാഗത, ജലവിഭവ, ഷിപ്പിങ്​ മന്ത്രി പദങ്ങൾ വാണു.
പീയൂഷ്​​ ഗോയൽ: ബി.ജെ.പി നേതാക്കളായ വേദ്​ പ്രകാശ്​ ഗോയൽ, ചന്ദ്രകാന്ത ഗോയൽ ദമ്പതികളുടെ ബാങ്കറായ മകൻ. ആദ്യ മോദി മന്ത്രിസഭയിൽ ഉൗർജം, കൽകരി, ഖനന വകുപ്പുകൾ ഭരിച്ചു. ഇടക്ക്​ റെയിൽവേ, ധനകാര്യ വകുപ്പുകളും കൈകാര്യം ചെയ്​തു. രാജ്യസഭയിലൂടെ പാർലമ​െൻറിൽ എത്തി.

പ്രകാശ്​ ജാവദേക്കർ: 2014 മുതൽ മധ്യപ്രദേശ്​ വഴി രാജ്യസഭയിൽ. ഒന്നാം മോദി മന്ത്രിസഭയിൽ മാനവവിഭവ ശേഷിയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. വാർത്ത വിനിമയ വകുപ്പും ഇടക്ക്​ കൈയാളി.

റാവുസാഹെബ്​ ദൻവെ: സർപഞ്ചിൽനിന്ന്​ തുടങ്ങി കേന്ദ്രമന്ത്രി പദംവരെ മൂന്ന്​ പതിറ്റാണ്ട്​ നീണ്ട രാഷ്​ട്രീയ ജീവിതം. ആദ്യ മോദി മന്ത്രിസഭയിൽ 2015 വരെ ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായിരുന്നു. ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ആയതോടെ അദ്ദേഹത്തിന്​ പകരക്കാരനായി ബി.ജെ.പി സംസ്​ഥാന അധ്യക്ഷ പദവി ഏറ്റ്​ തിരിച്ചുവരികയായിരുന്നു.

അരവിന്ദ്​ സാവന്ത്​: ശിവസേനയുടെ ടെലഫോൺ മേഖല യൂനിയൻ നേതാവ്​. സമ്പന്നരുടെ മണ്ഡലമായ മുംബൈ സൗത്തിൽനിന്ന്​ രണ്ടാംവട്ടം ലോക്​സഭയിൽ എത്തുന്ന സാവന്ത്​ ആദ്യമായാണ്​ മന്ത്രിയാകുന്നത്​. രാംദാസ്​ അത്താവാലെ: ദലിത്​ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ്​ ഇന്ത്യ-എയുടെ അധ്യക്ഷൻ. 2014ൽ കോൺഗ്രസ്​ സഖ്യംവിട്ട്​ ബി.ജെ.പിയുമായി സഖ്യത്തിലായി. ഒന്നാം മന്ത്രിസഭയിൽ സാമൂഹിക ക്ഷേമ വകുപ്പ്​ സഹമന്ത്രി. രാജ്യസഭയിലൂടെയാണ്​ സഭയിൽ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetshiv senamalayalam newsArvind Sawant
News Summary - Shiv Sena Names Arvind Sawant For New Cabinet
Next Story