Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hathras victims family
cancel
Homechevron_rightNewschevron_rightIndiachevron_right'ഹാഥറസ്​ പെൺകുട്ടിയുടെ...

'ഹാഥറസ്​ പെൺകുട്ടിയുടെ കുടുംബം നിരന്തരം അപമാനിക്ക​െപ്പട്ടു'; സി.ആർ.പി.എഫ് സുരക്ഷ നൽകണമെന്ന്​​ ശിവസേന

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത്​ പെൺകുട്ടിയുടെ കുടുംബത്തിന്​ സി.ആർ.പി.എഫ്​ സുരക്ഷ ആവശ്യപ്പെട്ട്​ ശിവസേന. പാർട്ടിയുടെ രാജ്യസഭ എം.പി പ്രിയങ്ക ചതുർവേദി ഇതുസംബന്ധിച്ച്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ കത്തയച്ചു.

'പെൺകുട്ടിയുടെ കുടുംബത്തിന്​ നിരന്തരം അപമാനം നേരിടേണ്ടിവന്നു. പെൺകുട്ടിക്ക്​ സമയത്തിന്​ കൃത്യമായ ചികിത്സ ലഭിച്ചില്ല. കുടുംബത്തി​െൻറ പരാതിയിൽ കേസെടുക്കാൻ പൊലീസ്​ തയാറായില്ല. ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും ലംഘിച്ച്​ പെൺകുട്ടിയുടെ മൃതദേഹം വെളുപ്പിന്​ നിർബന്ധിതമായി സംസ്​കരിച്ചു' -പ്രിയങ്ക ചതുർവേദി കത്തിൽ ചൂണ്ടിക്കാട്ടി.

നിലവിൽ ഉദ്യോഗസ്​ഥരിൽ നിന്നടക്കം ഭീഷണി നേരിടുന്ന കുടുംബത്തി​െൻറ സഞ്ചാര സ്വാതന്ത്രവും ആശയവിനിമയം നടത്താനുള്ള അവകാശവും നിഷേധിക്കുന്നതായി അവർ കത്തിൽ സൂചിപ്പിച്ചു.

അതേസമയം, എൻ.ഡി.എ മുന്നണി വിട്ട ശിരോമണി അ​കാലി ദൾ ഹാഥറസ്​ കൂട്ടബലാത്സംഗ കേസ്​ സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡൻറ്​ സുഖ്​ബീർ സിങ്​ ബാദൽ ആവശ്യം ഉന്നയിച്ച്​ കത്തയച്ചു.

ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനെ വീടുവിട്ട്​ പുറത്തിറ​ങ്ങാനോ മാധ്യമങ്ങളെ കാണാനോ അനുവദിച്ചിരുന്നില്ല. യു.പി പൊലീസി​െൻറ വലയത്തിലാണ്​ പെൺകുട്ടിയുടെ കുടുംബം. കേസ്​ ഒതുക്കി തീർക്കാനായി വിവിധ കോണുകളിൽനിന്ന്​ കുടുംബത്തിന്​ സമ്മർദ്ദവും നേരിടേണ്ടി വന്നിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shiromani Akali DalShiv SenaHathras Rape
News Summary - Shiv Sena MP demands CRPF cover for Hathras victims family
Next Story