ഛോട്ടാ രാജന്‍റെ മരുമകൻ ഫോണിലൂടെ ഭീഷണി മുഴക്കിയതായി എം.എൽ.എയുടെ പരാതി
text_fieldsമുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍റെ മരുമകനിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി മഹാരാഷ്ട്രയിലെ ശിവസേന എം.എൽ.എയുടെ പരാതി. നന്ദഗാവ് മണ്ഡലത്തിലെ എം.എൽ.എയായ സുഹാസ് കന്ദേയുടേതാണ് പരാതി.
തിങ്കളാഴ്ച രാവിലെ ഛോട്ടാ രാജന്‍റെ മരുമകനിൽനിന്ന് മൊബൈൽ ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചു. എം.എൽ.എയുടെ പരാതിയിൽ പറയുന്നതായി നാസിക് പൊലീസ് കമീഷണർ ദീപക് പാണ്ഡെ പറഞ്ഞു.
ഛോട്ടാ രാജന്‍റെ മരുമകൻ അക്ഷയ് നികാൽജെയാണെന്ന് ഫോൺ വിളിച്ചയാൾ അറിയിച്ചു. ബോംബെ ഹൈകോടതിയിൽ നൽകിയിരുന്ന പരാതി പിൻവലിക്കണമെന്ന് ആവശ്യെപ്പട്ടു.
നാസിക് ജില്ല പ്ലാനിങ് കമ്മിറ്റി ഫണ്ട് തുല്യമായി വീതംവെച്ചില്ലെന്നതാണ് പരാതി. ഇത് പിൻവലിച്ചില്ലെങ്കിൽ എം.എൽ.എയും കുടുംബവും അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

