Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവസേന നേതാവിനെ ​ഫേസ്ബുക് ലൈവിനിടെ വെടിവെച്ചുകൊന്നു; പ്രതിയും ജീവനൊടുക്കി

text_fields
bookmark_border
ശിവസേന നേതാവിനെ ​ഫേസ്ബുക് ലൈവിനിടെ വെടിവെച്ചുകൊന്നു; പ്രതിയും ജീവനൊടുക്കി
cancel
camera_alt

കൊലപാതകത്തിന് തൊട്ടുമുൻപ് ഫേസ്ബുക്ക് ലൈവിനിടെ മൗറിസ് നൊരോഞയും അഭിഷേക് ഘോസാൽക്കറും 

മുംബൈ: ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവും മുൻ നഗരസഭാംഗവുമായ യുവാവിനെ ഫേസ്ബുക് ലൈവിനിടെ വെടിവെച്ചുകൊന്നു. അഭിഷേക് ഘോസാൽക്കറാണ് വെടിയേറ്റ് മരിച്ചത്. ഉദ്ധവ് പക്ഷ മുൻ എം.എൽ.എ വിനോദ് ഘോസാൽക്കറുടെ മകനാണ്. അഭിഷേകിനെ വെടിവെച്ച മൗറിസ് നൊരോഞ സ്വയം വെടിവെച്ചു മരിച്ചു.

ഇരുവരും തമ്മിലെ വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം. ഇരുവരും തമ്മിലെ പ്രശ്നം ഈയിടെ പരിഹരിക്കുകയും വ്യാഴാഴ്ച മൗറിസ് നൊരോഞ സാരി വിതരണ ചടങ്ങിന് അഭിഷേകിനെ തന്റെ ഓഫിസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് ശേഷമാണ് അഭിഷേകിനു നേരെ വെടിയുതിർത്തത്. ഇരുവരെയും ദഹിസറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉല്ലാസ് നഗറിൽ പൊലീസ് സ്റ്റേഷനകത്തുവെച്ച് ബി.ജെ.പി എം.എൽ.എ ഗണപത് ഗെയിക്വാദ് ഏകനാഥ് ഷിൻഡെ പക്ഷ ശിവസേന നേതാവിനെ വെടിവെച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പാണ് പുതിയ അക്രമവും ആത്മഹത്യയും.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shiv Sena leader shot dead in Mumbai during Facebook live, shooter kills self
Next Story