Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുള്ളറ്റ്​ ട്രെയിൻ;...

ബുള്ളറ്റ്​ ട്രെയിൻ; മോദിയുടെ ‘സമ്പന്ന സ്വപ്​ന’മെന്ന്​ ശിവസേനയുടെ വിമർശം

text_fields
bookmark_border
samna
cancel

മുംബൈ: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ്​ ട്രെയിൽ പദ്ധതിക്കെതിരെ രൂക്ഷവിമർശവുമായി ശിവസേന. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ ഒരു അനാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സമ്പന്ന സ്വപ്​ന’​ സാക്ഷാത്​കാരത്തിന്​ 1,08,000 കോടി രൂപയാണ്​ സർക്കാർ ചെലവഴിക്കുന്നത്​. ഒരു നേട്ടവുമില്ലാതെ 30,000 കോടി മഹാരാഷ്​ട്ര സർക്കാറും ചെലവഴിക്കേണ്ടി വരും. മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ തന്നെ  പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ്​ അഹമ്മദാബാദ്​ മുതൽ മുംബൈ വരെ കോടികൾ ചെലവിട്ട്​ ബുള്ളറ്റ്​ ട്രെയിൽ പാത നിർമിക്കുന്നത്​. മുംബൈയിലെ ലോക്കൽ ​ട്രെയിൻ സർവീസുകളിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും സാമ്​നയുടെ മുഖപ്രസംഗത്തിലൂടെ ശിവസേന വിമർശിക്കുന്നു.

വിദർഭ, മറാത്ത്​വാഡ, കൊങ്കണ്‍ റെയിൽ പദ്ധതികളാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ പദ്ധതികളെ അവഗണിച്ചുകൊണ്ടാണ്​ ബുള്ളറ്റ്​ ട്രെയിൻ പദ്ധതി ആരംഭിച്ചിരിക്കുന്നത്​.  പദ്ധതിയിലൂടെ ഏത്​ പ്രശ്​നമാണ്​ പരിഹരിക്കപെടുക എന്നറിയില്ല. എന്നാൽ കർഷകരുടെ ജീവിതമാർഗത്തിലൂടെയാണ്​ ബുള്ളറ്റ്​ ട്രെയിൻ ഒാടുക എന്നതിൽ സംശയമില്ലെന്നും ‘സാമ്​ന’  തുറന്നടിക്കുന്നു.

ജപ്പാനാണ്​ സാ​േങ്കതികവിദ്യയും മറ്റും നൽകുന്നത്​. എന്നാൽ കേന്ദ്രസർക്കാറും മഹാരാഷ്​ട്ര, ഗുജറാത്ത്​ സർക്കാറും പദ്ധതി ചെലവ്​ വഹിക്കേണ്ടി വരും. വൻകൊള്ളയാണെങ്കിലും സ്വപ്​ന സാക്ഷാത്​കാരത്തിന്​ പ്രയത്​നിച്ച മോദിക്ക്​ അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modishiv senaBullet Train Projectwealthy dream
News Summary - Shiv Sena condemns 'unnecessary' bullet train project, calls it PM Modi's 'wealthy dream'- India news
Next Story