മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികളിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണം- ശിവസേന
text_fieldsമുംബൈ: മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ 'സാമ്ന'യിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പള്ളികളിലെ ഉച്ചഭാഷിണികൾ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌ന എഡിറ്റോറിയൽ പറയുന്നു. അതിനാൽ പള്ളികളിലെ ഉച്ചഭാഷിണികൾ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. സാമ്നയിലെ ലേഖനത്തില്‍ പറയുന്നു.
അതേസമയം, ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെയും പത്രം വിമര്‍ശിക്കുന്നുണ്ട്. മുസ്ലിം കുട്ടികള്‍ക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബി.ജെ.പി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

