Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവകാരുണ്യത്തിന് 11,554 കോടി നൽകി ഇന്ത്യൻ സമ്പന്നർ; ശിവ് നാടാർ ഒന്നാമത്, രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് അദാനി

text_fields
bookmark_border
Shiv Nadar ,Gautam Adani
cancel
camera_alt

 ശിവ് നാടാർ , ഗൗതം അദാനി

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായികളുടെ ജീവകാരുണ്യ സംഭാവനകളിൽ വൻ വർധന. എഡൽഗിവ്-ഹുറൂൺ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2026 പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ സമ്പന്നർ ആകെ 11,554 കോടി രൂപയാണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. മുൻ വർഷത്തേക്കാൾ 11 ശതമാനം അധികമാണിത്.

എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാറും കുടുംബവുമാണ് തുടർച്ചയായ അഞ്ചാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 2,593 കോടി രൂപയാണ് ഇവർ സംഭാവനയായി നൽകിയത് അതായത് പ്രതിദിനം ശരാശരി 7.1 കോടി രൂപ. കഴിഞ്ഞ വർഷം നൽകിയ 2,708 കോടി രൂപയേക്കാൾ ഇത്തവണ നാല് ശതമാനം കുറവുണ്ടായെങ്കിലും ഒന്നാം സ്ഥാനം നിലനിർത്താൻ ഇവർക്കായി.

പട്ടികയിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവുമാണ്. കഴിഞ്ഞ വർഷത്തെ 386 കോടി രൂപയിൽ നിന്ന് സംഭാവന 877 കോടി രൂപയായാണ് ഉയർന്നത്. 491 കോടി രൂപയുടെ അധിക വർധനവോടെ അഞ്ചാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ അദാനി കുടുംബത്തിനായി

രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇത്തവണയും ഏറ്റവും കൂടുതൽ തുക വിനിയോഗിക്കപ്പെട്ടത് വിദ്യാഭ്യാസ മേഖലയിൽ. ആകെ സംഭാവനയുടെ വലിയൊരു പങ്കായ 4,188 കോടി രൂപയാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചത്. അതേസമയം, ആരോഗ്യ മേഖലയിലേക്കുള്ള സംഭാവനയിൽ മുൻവർഷത്തേക്കാൾ 82 ശതമാനത്തിന്റെ വൻ വർധനവുണ്ടായി. 1,768 കോടി രൂപയാണ് ഈ മേഖലയിലേക്ക് ഒഴുകിയെത്തിയത്.

ഇതിനുപുറമെ കല, സംസ്കാരം, പൈതൃകം എന്നിവയുടെ സംരക്ഷണത്തിനായി 1,377 കോടി രൂപയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി 813 കോടി രൂപയും വിനിയോഗിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും സംഭാവന നൽകിയ 219 പേരാണ് ഇത്തവണത്തെ ജീവകാരുണ്യ പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷം 192 പേരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. പുതുതായി 45 പേർ കൂടി പട്ടികയിലേക്ക് എത്തിയതും ഇത്തവണത്തെ ശ്രദ്ധേയമായ മാറ്റമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story