ശിവഭക്തനായി രാഹുൽ മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്
text_fieldsഭോപാൽ: കൈലാസ് - മാനസേരാവറിലെ തീർഥാടന ശേഷം ഭോപാലിൽ മെഗാ റോഡ് ഷോയിലുടെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധി. ഇന്ന് ഉച്ചക്ക് നടക്കുന്ന റാലി കടന്നു പോകുന്ന വഴിയിൽ തെരഞ്ഞെടുപ്പ് പ്രചരണാർഥം സ്ഥാപിച്ച കൂറ്റൻ പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. ഹിമാലയത്തിെൻറ പശ്ചാത്തലത്തിൽ ശിവലിംഗത്തിൽ തീർഥാഭിഷേകം നടത്തുന്ന രാഹുലാണ് പോസ്റ്ററിലുള്ളത്. മറ്റു നേതാക്കളുടെ ചിത്രം ചെറുതായും കൊടുത്തിട്ടുണ്ട്. ശിവഭക്തനായ രാഹുൽ ഭോപാലിൽ എന്നാണ് പോസ്റ്റിലെ വാചകങ്ങളും പറയുന്നത്. ഇവ കൂടാതെ രാഹുലിെൻറയും മറ്റു നേതാക്കളുടെയും വലിയ കട്ടൗട്ടുകളും വഴി നീളെ സ്ഥാപിച്ചിട്ടുണ്ട്.
ഇന്നത്തെ റാലിയിൽ ഒരു ലക്ഷം േകാൺഗ്രസ് പ്രവർത്തകർ പെങ്കടുക്കുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന തലസ്ഥാനം സന്ദർശിച്ച ശിവഭക്തനായ രാഹുൽ റാലി തുടങ്ങും മുമ്പ് ഹിന്ദു പുരോഹിതരിൽ നിന്നും കൗമാരക്കാരായ പെൺകുട്ടികളിൽ നിന്നും അനുഗ്രഹം വാങ്ങണമെന്ന് പ്രവർത്തകരോട് ആവശ്യെപ്പട്ടിട്ടുണ്ട്. ലാൽഘട്ടി ചത്വരത്തിൽ നിന്ന് തുടങ്ങുന്ന റാലി ഭോപാലിലെ രാജ ഭോജ് വിമാനത്താവളത്തിനു സമീപം അവസാനിക്കും.
മൃദു ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുകയാണ് കോൺഗ്രസെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്തായാലും രാഹുലിെൻറ പ്രകടനം കോൺഗ്രസ് പാർട്ടിക്ക് ഗുണമായിരിക്കില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
രാഹുൽ ഗാന്ധി എവിടെ പ്രചാരണത്തിനു പോയാലും അവിടെ കോൺഗ്രസ് തോറ്റ ചരിത്രമേയുള്ളൂവെന്ന് മധ്യപ്രദേശ് റവന്യൂ മന്ത്രി ഉമാശങ്കർ ഗുപ്ത പറഞ്ഞു. രാഹുലിന് രാജ്യത്തെ ജനങ്ങളുെട പ്രശ്നങ്ങളോ ഇവിടുെത്ത അവസ്ഥയോ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്തംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര േമാദിയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭോപാലിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
