Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവഭക്​തനായ രാഹുൽ...

ശിവഭക്​തനായ രാഹുൽ രാമനിൽ വിശ്വസിക്കുന്നുണ്ടോ-​ ബി.​െജ.പി എം.പി

text_fields
bookmark_border
Meenakshi-Lekhi
cancel
camera_alt???????? ????

ന്യൂഡൽഹി: വസ്​ത്രത്തിനു മുകളിൽ പൂണൂൽധരിച്ച രാഹുൽ ഗാന്ധി എന്ന ബ്രാഹ്​മണൻ ശ്രീരാമനിൽ വിശ്വസിക്കുന്നുണ്ടോ എന്ന കാര്യം വ്യക്​തമാക്കണമെന്ന്​ ബി.ജെ.പി ലോക്​ സഭാ എം.പി മീനാക്ഷി ലേഖി. വസ്​ത്രത്തിനു മുകളിൽ പൂണുൽ ധരിക്കുന്ന ബ്രാഹ്​മണനെ താൻ ആദ്യമായി കാണുകയാണെന്നും ലേഖി പറഞ്ഞു. നേരത്തെ, കോൺഗ്രസി​​​െൻറ ഗുജറാത്ത്​ ഘടകം രാഹുലി​​​െൻറ വസ്​ത്രത്തി​​​െൻറ മുകളിൽ പൂണൂൽ ദൃശ്യമായ ഫോ​േട്ടാ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. രാജീവ്​ ഗാന്ധിയുടെ മരണക്രിയകളിലും പ്രിയങ്കയുടെ കല്യാണത്തിനും പ​െങ്കക്കെു​േമ്പാഴുള്ള രാഹുലി​​​െൻറ ഫോ​േട്ടാകളായിരുന്നു ഇത്​. 

Rahul
രാജീവ്​ ഗാന്ധിയുടെ മരണക്രിയകൾ ചെയ്യുന്ന രാഹുൽ ഗാന്ധി (രാഹുലി​​​െൻറ വസ്​ത്രത്തിനു മുകളിൽ പൂണൂൽ കാണാം)
 

പു​ണൂൽ ധാരിയായ ബ്രാഹ്​മണൻ ശിവഭക്​തനാണെന്ന്​ അവകാശപ്പെടുന്നു. ശ്രീരാമനും ശിവഭക്​തനായിരുന്നു. എന്നാൽ ശ്രീരാമൻ ജീവിച്ചിരുന്നി​​േട്ടയില്ല എന്ന നിലപാടിലാണ്​ കോൺഗ്രസ്​. ശ്രീരാമൻ രാവണ നിഗ്രഹത്തിനായി ശ്രീലങ്കയിലേക്ക്​ നിർമിച്ച രാമസേതുവും ഇല്ലെന്നാണ്​ കോൺഗ്രസ്​ പറയുന്നത്​. അതിനാൽ രാഹുൽ നയം വ്യക്​തമാക്കണമെന്നും ​മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. 

2007ൽ യു.പി.എ സർക്കാറി​​​െൻറ കാലത്ത്​ രാമസേതു സമുദ്രം ഷിപ്പിങ്ങ്​ കനാൽ ​പദ്ധതിയുമായി ബദ്ധപ്പെട്ട്​ പുരാവസ്​തു വകുപ്പ്​ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്​മൂലത്തിലാണ്​ രാമ​​​െൻറയും രാമസേതുവി​​​െൻറയും നിലനിൽപ്പിനെ നിഷേധിച്ചിരുന്നത്​.  രാമനും രാമസേതുവും നിലനിന്നിരുന്നുവെന്നതിന്​ തെളിവില്ലെന്നായിരുന്നു സത്യവാങ്​മൂലത്തിൽ അറിയിച്ചിരുന്നത്​. വിവാദമായതിനെ തുടർന്ന്​ അത്​ പിന്നീട്​ പിൻവലിച്ച്​ പുതിയ സത്യവാങ്​മൂലം നൽകിയിരുന്നു. 

രാമക്ഷേത്ര നിർമാണത്തെ കുറിച്ചും രാഹുലി​​​െൻറ അഭിപ്രായം അറിയാൻ ആഗ്രഹമു​െണ്ടന്നും മീനാക്ഷി ലേഖി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTemple visitSomanatha TempleMeenakshi LekhibjpRahul Gandhi
News Summary - Shiv-bhakt Rahul Gandhi must clarify views on Ram - India News
Next Story