Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shiromani Akali Dals black Friday march Police Detained Party leaders
cancel
Homechevron_rightNewschevron_rightIndiachevron_rightകാർഷിക...

കാർഷിക നിയമങ്ങൾക്കെതിരെ 'ബ്ലാക്ക്​ ഫ്രൈഡേ മാർച്ച്​'; ശിരോമണി അകാലിദൾ നേതാക്കളെ ഡൽഹി പൊലീസ്​ തടഞ്ഞു

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങ​ൾക്കെതിരെ ശിരോമണി അകാലിദളിന്‍റെ 'ബ്ലാക്ക്​ ഫ്രൈഡേ' മാർച്ച്​ ഡൽഹി പൊലീസ്​ തടഞ്ഞു​. അകാലിദൾ ​േനതാവ്​ സുഖ്​ബീർ ബാദൽ, ലോക്​സഭ എം.പി ഹർസിമ്രത്​ കൗർ ബാദൽ, മറ്റു നേതാക്കൾ, പ്രവർത്തകർ എന്നിവരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു​. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ പ്രാബല്യത്തിൽവന്ന്​ ഒരു വർഷം തികഞ്ഞതിന്‍റെ ഭാഗമായിരുന്നു പ്രതിഷേധം.

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്​ ഹർസിമ്രത്​ കൗർ ബാദൽ കേന്ദ്രമന്ത്രി സ്​ഥാനം രാജിവെച്ചിരുന്നു. അകാലിദൾ എൻ.ഡി.എ സഖ്യം വിടുകയും ചെയ്​തിരുന്നു. നഗരത്തിൽ പ്രവേശിക്കുന്നത്​ തടഞ്ഞ ഡൽഹി പൊലീസ്​ നടപടിയെ മുൻ ​േകന്ദ്രമന്ത്രി ശക്തമായി അപലപിച്ചു.

കർഷകരും അകാലിദൾ പ്രവർത്തകരും മറ്റു പ്രക്ഷോഭകരും ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ചിരുന്നു. കർഷകർ മാർച്ച്​ ആഹ്വാനം ചെയ്​തതിനെ തുടർന്ന്​ ഡൽഹിയിൽ വൻ പൊലീസ്​ സന്നാഹത്തെ പൊലീസ്​ നിയോഗിച്ചിരുന്നു. രാജ്യതലസ്​ഥാനത്തേക്ക്​ പ്രവേശിക്കുന്ന റോഡുകളും രണ്ടു മെട്രോ സ്​റ്റേഷനുകളും ബാരിക്കേഡുകൾ ഉപയോഗിച്ച്​ അടച്ചിട്ടു.

വെള്ളിയാഴ്ച രാവിലെ കർഷകരും പാർട്ടി പ്രവർത്തകരും ഗുരുദ്വാര രാകേബ്​ ഗഞ്ച്​ സാഹിബിൽനിന്ന്​ പാർലമെന്‍റ്​ മന്ദിറിലേക്ക്​ മാർച്ച്​ നടത്താൻ തീര​ുമാനിക്കുകയായിരുന്നു. എന്നാൽ മാർച്ച്​ നടത്താൻ അനുമതിയില്ലെന്ന്​ വ്യക്തമാക്കിയ ​പൊലീസ്​ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തികളും പൊലീസ്​ അടച്ചതായും പഞ്ചാബിൽനിന്നുള്ള വാഹനങ്ങളെ അധികൃതർ തടയുകയാണെന്നും ശിരോമണി അകാലിദൾ ട്വീറ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sukhbir BadalShiromani Akali DalHarsimrat Kaur Badalblack Friday march
News Summary - Shiromani Akali Dals black Friday march Police Detained Party leaders
Next Story