സുഖ്ബിർ സിങ് ബാദലിന് കുത്തേറ്റു
text_fieldsമുംബൈ: ശിരോമണി അകാലിദൾ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബിർ സിങ് ബാദലിന് മഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽവെച്ച് കുത്തേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 1.50ന് നാന്ദഡിലുള്ള മാതാ സാഹിബ് ഗുരുദ്വാരയിൽ വെച്ചാണ് ആക്രമണം. ഭാര്യയും എം.പിയുമായ ഹർസിമ്രത്കൗർ ബാദലിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം. ഇവിടെവെച്ച്, നിഹാൻഗ് വിഭാഗക്കാരനായ ജസ്പാൽ സിങ് എന്നയാൾ കൃപാൺ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. വയറ്റത്ത് കുത്താനുദ്ദേശിച്ചുള്ള ആക്രമണം സുരക്ഷ ഉദ്യോഗസ്ഥൻ ചെറുത്തതോടെ ലക്ഷ്യം തെറ്റി ബാദലിന്റെ വലതു കൈക്കും ചുമലിനും പരിക്കേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാദലിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും കൈകളിൽ തുന്നുകളുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ജസ്പാൽ സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ രണ്ടുവർഷമായി നാന്ദഡ് ഗുരുദ്വാരയിൽ സേവകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

