Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിരാഹട്ടി; കർണ്ണാടകയുടെ വിജയ മണ്ഡലം

text_fields
bookmark_border
ശിരാഹട്ടി; കർണ്ണാടകയുടെ വിജയ മണ്ഡലം
cancel

ബെംഗളൂരു: കർണ്ണാടകയിലെ ഗദക് ജില്ലയിലെ ശിരാഹട്ടി മണ്ഡലം സംസ്ഥാന തെരഞ്ഞെടുപ്പിൻെറ ഭാവി പ്രവചിക്കുന്ന മണ്ഡലമാണ്. ഏഴു നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ച് ലോക്സഭ തെരഞ്ഞെടുപ്പിലും ശിരാഹട്ടിയിൽ വിജയിച്ച പാർട്ടിയാണ് കർണ്ണാടകയിൽ ഭരണത്തിലെത്തിയത്.

അതുകൊണ്ടു തന്നെ ശിരാഹട്ടിയിലെ വിജയം സംസ്ഥാനമാകെ ഉറ്റു നോക്കുന്ന വിഷയമായി ഇതിനകം മാറിക്കഴിഞ്ഞു. ശിരാഹട്ടിയടങ്ങുന്ന മധ്യ കർണ്ണാടകയിൽ മുഖ്യമന്ത്രി സ്ഥാനാർഥികളെ മുൻനിർത്തി ഇരു മുന്നണികളും അവസാന വട്ട പ്രചരണത്തിന്‍റെ ചൂടിലാണ്.

ഭരണത്തിലെത്തിയ പാർട്ടിയെത്തന്നെ അഞ്ച് തവണ വിജയിപ്പിച്ച ഏൽബുർഖയും നാല് തവണ വിജയിച്ച ദെവാർഗിയും മധ്യ കർണ്ണാടകയിലുണ്ട്. 224 മണ്ഡലങ്ങളിലായി കർണ്ണാടകയിൽ മെയ് 12ന് തിരഞ്ഞെടുപ്പ് നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shirahatti- India news
Next Story