‘ഞങ്ങള്‍ ഇവിടെ അനാഥരെപോലെ’; കേന്ദ്രത്തിൻെറ കനിവ് കാത്ത് ഇന്ത്യയിൽ നിന്നുള്ള കപ്പൽ ജീവനക്കാർ
text_fieldsകൊണ്ടോട്ടി: ‘ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍പോലും അവരുടെ പൗരൻമാരെ കൊണ്ടുപോയി. നിങ്ങളെ ഇന്ത്യക്ക് വേണ്ടേയെന്ന് കപ്പല്‍ കമ്പനി മാനേജ്മെൻറ് ചോദിച്ച് തുടങ്ങി. ഞങ്ങള്‍ കുറച്ചുപേര്‍ ഇവിടെ അനാഥരെപോലെ ജീവിക്കുകയാണ്’ - അമേരിക്കന്‍ കമ്പനിയായ അപ്പോളോ ഗ്രൂപ്പിെൻറ പഞ്ചനക്ഷത്ര കപ്പലായ എക്‌സ്‌പ്ലോറര്‍ ടുവിലെ ജീവനക്കാരൻ കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി ലുബൈബിെൻറ വാക്കുകളാണിത്.
കപ്പലിലെ ടെക് സൂപ്പർവൈസറാണ് ഇദ്ദേഹം. 37 ദിവസത്തെ മെക്‌സികോ-ഇംഗ്ലണ്ട് യാത്രക്കൊടുവില്‍ ഇംഗ്ലണ്ടിലെ സൗതമ്പ്ടണില്‍ കപ്പല്‍ കോവിഡ് മൂലം നിർത്തിയിരിക്കുകയാണ്. 77 രാജ്യങ്ങളിലെ ജീവനക്കാര്‍ ഈ കപ്പലില്‍ ജോലിക്കാരായി ഉണ്ടായിരുന്നു. എന്നാല്‍, ഇന്ത്യയടക്കം നാല് രാജ്യങ്ങളിലെ ജീവനക്കാര്‍ മാത്രം നാട്ടിലേക്ക് എത്താനാകാതെ പ്രയാസത്തിലാണ്.
‘‘കമ്പനിക്ക് സ്വന്തം വിമാനമുണ്ട്. അവര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ തയാറാണ്. അവര്‍ അതിനായി കേന്ദ്രസര്‍ക്കാറിനെ പലതവണ സമീപിച്ചു. എന്നാല്‍, അനുകൂല തീരുമാനമുണ്ടാകുന്നില്ല’’- ലുബൈബ് ‘മാധ്യമ’ത്തോട് പറഞ്ഞു. ജീവനക്കാര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍, ആരുടെതും പോസിറ്റിവല്ലെന്നും ലുബൈബ് പറഞ്ഞു.
27 മലയാളികള്‍ ഈ കപ്പലില്‍ ജോലിചെയ്യുന്നുണ്ട്. സൗതമ്പ്ടണിലുള്ള മറ്റ് മൂന്ന് ആഡംബര കപ്പലിലേതടക്കം നാനൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ സര്‍ക്കാറിെൻറ കനിവ് കാത്തിരിക്കുകയാണെന്നും ലുബൈബ് പറഞ്ഞു. മുതുവല്ലൂരിലെ പരേതനായ പി.പി. ഇബ്രാഹിംകുട്ടി ഹാജിയുടെ മകനാണ് ലുബൈബ്. ഒമ്പതുമാസം മുമ്പാണ് നാട്ടില്‍വന്നുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
