Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shilpa shetty and raj kundra 27721
cancel
camera_altരാജ് കുന്ദ്ര, ശിൽപ ഷെട്ടി
Homechevron_rightNewschevron_rightIndiachevron_right29 മാധ്യമ...

29 മാധ്യമ സ്​ഥാപനങ്ങൾക്കെതിരെ ശിൽപ ഷെട്ടി ബോംബെ ഹൈക്കോടതിയിൽ

text_fields
bookmark_border

മുംബൈ: വ്യവസായിയായ ഭർത്താവ്​ രാജ്​കുന്ദ്ര ഉൾപെട്ട നീലച്ചിത്ര കേസിൽ തെറ്റായി റിപ്പോർട്ട്​ ചെയ്​ത്​ തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച്​ ബോളിവുഡ്​ നടി ശിൽപ ഷെട്ടി കോടതിയിൽ. 29 മാധ്യമ സ്​ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതി​െര ബോംബെ ഹൈക്കോടതിയിലാണ്​ മാനനഷ്​ടക്കേസ്​ ഫയൽ ചെയ്​തത്​. 25 കോടി മാനനഷ്​ടം നൽകണമെന്നാണ്​ ആവശ്യം. ആരാധകർ, സമൂഹ മാധ്യമങ്ങളിൽ പിന്തുണക്കുന്നവർ, പരസ്യക്കമ്പനികൾ, ബിസിനസ്​ പങ്കാളികൾ, സുഹൃത്തുക്കൾ എന്നിവർക്കിടയിൽ തന്‍റെ ഖ്യാതിക്ക്​ കോട്ടം തട്ടിക്കുന്ന നിരവധി റിപ്പോർട്ടുകളാണ്​ മാധ്യമങ്ങൾ നൽകിയതെന്ന്​ പരാതിയിൽ പറയുന്നു.

നേരത്തെ നൽകിയ വാർത്തകൾ പിൻവലിച്ച്​ മാധ്യമങ്ങൾ നിരുപാധികം മാപ്പുപറയണമെന്നാണ്​ ആവശ്യം. 25 കോടി നഷ്​ട പരിഹാരവും നൽകണം.

ഭരണഘടനയുടെ 21ാം വകുപ്പു പ്രകാരം തന്‍റെ ഖ്യാതി വ്യക്​തി സ്വാതന്ത്ര്യത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്​. അതിനാൽ, സമാനമായ റിപ്പോർട്ടുകൾ തുടർന്നും നൽകുന്നത്​ ഒഴിവാക്കാൻ കോടതി ഇടപെടണം. കേസ്​ നാളെ പരിഗണിക്കു​ം.

അതിനിടെ, ശിൽപ ഷെട്ടി അഭിനയിച്ച്​ പ്രിയദർശൻ സംവിധാനം ചെയ്​ത ഹംഗാമ രണ്ട്​ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ്​ ചെയ്​തു. ശിൽപക്കു പുറമെ മീസാൻ ജഫ്​രി, പരേഷ്​ റാവൽ, പ്രണിത സുഭാഷ്​ എന്നിവരും അഭിനയിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamation caseShilpa Shettymedia outlets; court hearing tomorrow
News Summary - Shilpa Shetty files a defamation suit against media outlets; court hearing scheduled for tomorrow
Next Story