Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാരണാസിയിൽ...

വാരണാസിയിൽ തോണിയിലിരുന്ന്​ പക്ഷികൾക്ക്​ തീറ്റ നൽകി ധവാൻ; തോണിക്കാരനെതിരെ നടപടി

text_fields
bookmark_border
വാരണാസിയിൽ തോണിയിലിരുന്ന്​ പക്ഷികൾക്ക്​ തീറ്റ നൽകി ധവാൻ; തോണിക്കാരനെതിരെ നടപടി
cancel

വാരണാസി: ഗംഗ നദിയിൽ തോണിയിലിരുന്ന്​​് ക്രിക്കറ്റ്​ താരം ശിഖർ ധവാൻ പക്ഷികൾക്ക്​ തീറ്റ നൽകിയ സംഭവത്തിൽ തോണി​ക്കാരനെതിരെ നടപടിയെടുക്കുമെന്ന്​​ വാരണാസി ജില്ലാ ഭരണകൂടം. പക്ഷിപ്പനി നിയന്ത്രണങ്ങൾ പാലിക്കാതിരുന്നതിനാണ്​ നടപടി.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പക്ഷികൾക്ക്​ തീറ്റ നൽകുന്ന ചിത്രം ശിഖർ ധവാൻ പോസ്റ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​​ ജില്ലാ ഭരണകൂടത്തിന്‍റെ പ്രതികരണം​. വാരണാസി ജില്ല മജിസ്​ട്രേറ്റ്​ കൗശൽ രാജ്​ ശർമ്മയാണ്​ തോണിക്കാരനെതിരെ നടപടിയുണ്ടാകുമെന്ന്​ അറിയിച്ചത്​.

പക്ഷിപ്പനിയുടെ പശ്​ചാത്തലത്തിൽ വാരണാസിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക്​ പ്രത്യേക മാർഗനിർദേശം ജില്ലാ ഭരണകൂടം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം പക്ഷികൾക്ക്​ തീറ്റ നൽകുന്നതിന്​ നിയന്ത്രണങ്ങളുണ്ട്​. അതേസമയം, ധവാനെതിരെ നടപടിയുണ്ടാവില്ലെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്​.

വാരണാസിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക്​ നിയന്ത്രണങ്ങളെ കുറിച്ച്​ അറിവുണ്ടാവണമെന്നില്ല. അതിനാലാണ്​ തോണിയുടമക്കെതിരെ നടപടിയെടുക്കുന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shikhar dhawan
News Summary - Shikhar Dhawan Feeds Birds On Varanasi Boat Ride, Boatman May Face Action
Next Story