Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡിജിറ്റൽ ബാങ്കിങ്...

ഡിജിറ്റൽ ബാങ്കിങ് മാറ്റം ഇന്ത്യയെ വികസനപാതയിലെത്തിച്ചു -മോദി

text_fields
bookmark_border
Narendra Modi
cancel

ന്യൂ​ഡ​ൽ​ഹി: 2014ന് ​മു​മ്പ​ത്തെ 'ഫോ​ൺ ബാ​ങ്കി​ങ്ങി'​ൽ നി​ന്ന് ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ്ങി​ലേ​ക്കു​ള്ള മാ​റ്റം ഇ​ന്ത്യ​യെ സു​സ്ഥി​ര വി​ക​സ​ന​പാ​ത​യി​ലെ​ത്തി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

'ഫോ​ൺ ബാ​ങ്കി​ങ്ങി'​ൽ ബാ​ങ്കു​ക​ൾ​ക്ക് ഫോ​ൺ വ​ഴി​യാ​യി​രു​ന്നു ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​ത്. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി ബാ​ങ്കി​ങ് സ​​മ്പ്ര​ദാ​യ​ത്തി​ന്റെ ക​രു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഡി​ജി​റ്റ​ൽ മാ​റ്റം ഇ​ന്ത്യ​യെ സു​സ്ഥി​ര വി​ക​സ​ന​പാ​ത​യി​ലെ​ത്തി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​നു​ള്ള 75 ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് യൂ​നി​റ്റു​ക​ൾ (ഡി.​ബി.​യു) വി​ഡി​​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം നേ​രി​ട്ടെ​ത്തി​ക്കു​ന്ന ഡ​യ​റ​ക്ട് ബെ​ന​ഫി​റ്റ് ട്രാ​ൻ​സ്ഫ​ർ (ഡി.​ബി.​ടി) പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഡി.​ബി.​ടി സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു​വ​രെ 25 ല​ക്ഷം കോ​ടി രൂ​പ കൈ​മാ​റ്റം ചെ​യ്തു. പി.​എം-​കി​സാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച കൈ​മാ​റു​മെ​ന്നും ​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ജ​മ്മു-​ക​ശ്മീ​രി​ലെ ര​ണ്ടെ​ണ്ണ​മ​ട​ക്കം 75 ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് യൂ​നി​റ്റു​ക​ളാ​ണ് മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 11 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ, 12 സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ, ഒ​രു ചെ​റു​കി​ട ധ​ന​കാ​ര്യ​ബാ​ങ്ക് എ​ന്നി​വ​യി​ലാ​ണ് ഡി.​ബി.​യു പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്.

സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75-ാം വ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് രാ​ജ്യ​ത്തെ 75 ജി​ല്ല​ക​ളി​ൽ 75 ഡി.​ബി.​യു​ക​ൾ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modi Narendra Modidigital banking
News Summary - Shift from 'phone banking' to 'digital banking' put India on sustained growth path: PM Modi
Next Story