ഷിബു മീരാൻ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി
text_fieldsന്യൂഡൽഹി: അഡ്വ. ഷിബു മീരാനെ മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. അഷ്റഫലി കേരള നിയമസഭയിൽ അംഗമായതിനെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു.
വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന മുസ്‍ലിം ലീഗ് ദേശീയ നിർവാഹക സമിതി യോഗത്തിലാണ് നിലവിലെ ഓർഗനൈസിങ് സെക്രട്ടറിയായ ഷിബു മീരാനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
മുസ്‍ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം, വൈസ് പ്രസിഡന്റ്, ഓർഗനൈസിങ് സെക്രട്ടറി എന്നി പദവികൾ വഹിച്ചിട്ടുണ്ട്.
എറണാകുളം ഗവണ്മെന്റ് ലോ കോളജിൽ നിയമ പഠനം പൂർത്തിയാക്കിയ ഷിബു മീരാൻ കേരള ഹൈകോടതിയിൽ അഭിഭാഷകനാണ്. പ്രഭാഷകനും ചാനൽ ചർച്ചകളിൽ മുസ്‍ലിം ലീഗിന്റെ സജീവ മുഖവുമാണ്. ഹിന്ദി ഭാഷയിലും ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്ന ഇദ്ദേഹം ജനറൽ സെക്രട്ടറിയായി വരുന്നതോടെ ഉത്തരേന്ത്യയിൽ യൂത്ത് ലീഗിനും മുസ്‍ലിം ലീഗിനും മുതൽകൂട്ടാവുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

