Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ ആറ് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളായി; ഷീല ദീക്ഷിത് മത്സരിക്കും
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലെ ഏഴ് ലോക്സഭ മണ്ഡലങ്ങളിൽ ആറിടത്തും കോൺഗ്രസ് സ്ഥാനാർഥികളായി. സ്ഥാനാർഥി പട്ടിക കോൺഗ്രസ ് പുറത്തുവിട്ടു. മുൻ ഡൽഹി മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ ഷീല ദീക്ഷിത് നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് ജനവിധി തേടും.
ചാന്ദ്നിചൗക്കിൽ ജെ.പി. അഗർവാളും ഈസ്റ്റ് ഡൽഹിയിൽ അരവിന്ദർ സിങ് ലൗലിയും മത്സരിക്കും. അജയ് മാക്കനാണ് ന്യൂഡൽഹിയിലെ സ്ഥാനാർഥി.
വെസ്റ്റ് ഡൽഹിയിൽ മഹബൽ മിശ്രയും പട്ടികജാതി സംവരണ മണ്ഡലമായ നോർത്ത് വെസ്റ്റ് ഡൽഹിയിൽ രാജേഷ് ലിലോത്തിയയും കോൺഗ്രസ് സ്ഥാനാർഥികളാവും.

Next Story
