ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു: ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ധാക്കയിലേക്ക് മടങ്ങാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ സമീപനത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2024 ആഗസ്റ്റിൽ ആഴ്ചകൾ നീണ്ട വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് സർക്കാരിന്‍റെ പതനത്തിനുശേഷം ധാക്കയിൽ നിന്ന് പലായനം ചെയ്ത ഹസീന ഇന്ത്യയിലാണ് കഴിയുന്നത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട ഹസീന ബംഗ്ലാദേശിലേക്ക് ഈ വർഷം ഡിസംബറിനുള്ളിൽ മടങ്ങുമെന്നും നിയമനടപടികൾക്ക് കീഴടങ്ങുമെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഹസീനയുടെ സുരക്ഷിതമായ മടങ്ങിവരവിനെക്കുറിച്ച് ബംഗ്ലാദേശുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, "ഈ വിഷയത്തിൽ ഞങ്ങളുടെ സമീപനത്തിൽ മാറ്റമില്ല. ഏതൊരു കൈമാറൽ വിഷയവും നിയമപരമായ കാര്യമാണ്, അത് അതിനനുസരിച്ച് കൈകാര്യം ചെയ്യും," എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2024ലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരെ സർക്കാർ നടത്തിയ അടിച്ചമർത്തലുകളുമായി ബന്ധപ്പെട്ട് "മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം" ആരോപിച്ച് ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ കഴിഞ്ഞ വർഷമാണ് ഹസീനക്ക് വധശിക്ഷ വിധിച്ചിച്ചത്. ധാക്കയിലെ പുതിയ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാർ ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. കൈമാറൽ നിയമനടപടികൾക്ക് അനുസൃതമായി പരിശോധിക്കുമെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

