Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി

text_fields
bookmark_border
Sheikh-Hasina
cancel

ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വേൾഡ് ഇക്കണോമിക് ഫോറം സംഘടിപ്പിക്കുന്ന ഇന്ത്യ ഇക്കണോമിക് ഫോറം പരിപാടിയിലെ മുഖ്യാഥിതിയാണ് ഹസീന.

ഒക്ബോർ അഞ്ചിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്‍റെ ഭാഗമായി നിരവധി ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സംരംഭമായ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം മോദിയും ഹസീനയും ചേർന്ന് നിർവഹിക്കും.

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഹസീന നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Hasina arrive India Visit -India News
Next Story