ബംഗ്ലാദേശിൽ അവാമി ലീഗിനെ നിരോധിച്ച നടപടി അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷേക് ഹസീന ഐക്യരാഷ്ട്ര സഭയെ സമീപിച്ചു
text_fieldsഷേക്ക് ഹസീന
കൊൽക്കത്ത: ബംഗ്ലാദേശിൽ ഷേക് ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ നിരോധിച്ച നടപടി അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയ സമീപിച്ചു.
ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയിൽ നടത്തുമെന്ന ഇടക്കാല ഗവൺമെന്റ് തലവൻ മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാജ്യം വിട്ട് ഇന്ത്യയിൽ കഴിയുന്ന ഷേക്ക് ഹസീനയുടെ നീക്കം. ഇടക്കാല ഗവൺമെന്റാണ് ഷേക്ക് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചത്.
ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്ന നിയമ കൺസൽട്ടൻസിയായ ഡൗട്ടി സ്ട്രീറ്റ് ചേംബേഴ്സിനെയാണ് ഇവർ ഇതിനായി സമീപിച്ചത്. ഷേക്ക് ഹസീനക്കുവേണ്ടി സ്റ്റീവൻ പവൽസ്, അലക്സ് ടിൻസ്‍ലി എന്നിവർ ഇതിനായുള്ള അപേക്ഷ യു.എൻ ഇൻഡിപെൻഡന്റ് എക്സ്പെർട്ട് വഴി അടിയന്തര നടപടിക്കായി അപേക്ഷിച്ചിട്ടുണ്ട്.
2024 ആഗസ്റ്റ് 5 മുതൽ അവാമി ലീഗ് നേതാവും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷേക് ഹസീന രാജ്യം വിട്ട് പുറത്തു കഴിയുകയാണ്. ഇപ്പോൾ ഇവർ ഇന്ത്യയിൽ ഉണ്ടെന്നാണ് കരുതുന്നത്. 2024 ആഗസ്റ്റ് എട്ടിനാണ് നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് പ്രവർത്തനം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

