Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ ഇന്ത്യയുടെ...

കശ്​മീർ ഇന്ത്യയുടെ ഭാഗമായതിനു പിന്നിൽ​ ശൈഖ്​ അബ്​ദുല്ലയുടെ കുറിപ്പ്​

text_fields
bookmark_border
Sheik-Abdulla-and-Nehru
cancel
camera_alt????? ?????????, ???????

കശ്​മീർ പാകിസ്​താനിൽ ചേരുന്നത്​ തടഞ്ഞത്​ നിർണായകമായ യോഗത്തിൽ ​ശൈഖ്​ അബ്​ദുല്ല നെഹ്​റുവിന്​ നൽകിയ കുറിപ്പാണെന്ന്​​ കശ്​മീരി​​​െൻറ അക്കാലത്തെ പ്രധാനമന്ത്രി ​െമഹർ ചന്ദ്​ മഹാജൻ. കശ്​മീരിനെ ഇന്ത്യയിൽ ചേർക്കുന്നതിൽ മുഖ്യ പങ്ക്​ വഹിച്ചയാളാണ്​ മഹാജൻ. ഇന്ത്യ- പാക്​ അതിർത്തി നിർണയിച്ച ​റാഡ്​ക്ലിഫ്​ കമീഷനിലും അംഗമായിരുന്നു മഹാജൻ. 1963ൽ പുറത്തിറങ്ങിയ ‘ലുക്കിങ്ങ്​ ബാക്ക്​’ എന്ന ആത്​മകഥയിലാണ്​ മഹാജ​ൻ ഇക്കാര്യം വെളി​െപ്പടുത്തിയിരിക്കുന്നത്​. ആത്​മകഥയുടെ പുതിയ പതിപ്പ്​ പുറത്തിറങ്ങാനിരിക്കുകയാണ്​. ജവഹർലാൽ ​െനഹ്​റുവിന്​ പകരം സർദാർ വല്ലഭായ്​ പ​േട്ടലായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ മുഴവൻ കശ്​മീരും ഇന്ത്യയിൽ തന്നെ ഉണ്ടാകുമായിരുന്നുവെന്ന്​ കഴിഞ്ഞ ദിവസമാണ്​ മോദി ലോക്​ സഭയിൽ പറഞ്ഞത്​. 

കശ്​മീരി​​​െൻറ ഭാവി തിരുമാനിക്കാൻ വേണ്ടി 1947 ഒാക്​ടോബർ 26 ന്​ നെഹ്​റുവി​​​െൻറ വീട്ടിൽ യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ കശ്​മീരിനെ ഇന്ത്യ​േയാട്​ ഉടൻ ചേർത്തില്ലെങ്കിൽ ജിന്നയുമായി കരാറുണ്ടാക്കുമെന്ന്​​ െമഹർ ചന്ദ്​ മഹാജൻ അറിയിച്ചിരുന്നു.

‘സൈന്യത്തെ അയക്കൂ, കശ്​മീരിനെ ഇന്ത്യയോട്​ ചേർക്കൂ. ശൈഖ്​ അബ്​ദുല്ലയുടെ നാഷണൽ കോൺഫറൻസ്​ പാർട്ടിക്ക്​ നിങ്ങൾ ആഗ്രഹിക്കുന്ന അധികാരം നൽകിക്കോളൂ. പക്ഷേ, ഇന്ന്​ വൈകീട്ട്​ തന്നെ സൈന്യം കശ്​മീരി​െലത്തിയിരിക്കണം. ഇല്ലെങ്കിൽ കശ്​മീർ​ മുഹമ്മദ്​ ജിന്നയോടൊപ്പം പാകിസ്​താനിൽ ചേരും. ’ ജമ്മു കശ്​മീരി​െല പ്രധാനമന്ത്രി മഹാജൻ അന്നത്തെ യോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്​റുവിനോടും ആഭ്യന്തരമന്ത്രി പ​േട്ടലിനോടും ത​​​െൻറ നിലപാട്​ അറിയിച്ചു. 

എന്നാൽ ഭീഷണിയിൽ ക്ഷുഭിതനായ നെഹ്​റു മഹാജനോട്​ ഇറങ്ങിപ്പോകാൻ പറഞ്ഞു. യോഗത്തിൽ നിന്ന്​ എഴുന്നേറ്റ്​ പോകാനൊരുങ്ങിയ മഹാജനെ പ​േട്ടൽ തടഞ്ഞു. മഹാജൻ, നിങ്ങൾ പാകിസ്​താനിലേക്ക്​ പോകില്ല. പ​േട്ടൽ മഹാജ​​​െൻറ​ കാതിൽ മന്ത്രിച്ചു. എന്നിട്ട്​ ഒരു ചെറിയ കഷണം പേപ്പർ നെഹ്​റുവിന്​ കൈമാറി. അത്​ ശൈഖ്​ അബ്​ദുല്ല നൽകിയ കത്തായിരുന്നു. 

നെഹ്​റുവി​​​െൻറ വസതിയിൽ തന്നെ കഴിയുന്ന ശൈഖ്​ അബ്​ദുല്ല യോഗത്തിലെ കാര്യങ്ങൾ കേൾക്കാനിടയാകുകയും തുടർന്ന്​ ​െനഹ്​റുവി​ന്​ കുറിപ്പ്​ നൽകുകയുമായിരുന്നു. ആ കുറിപ്പിൽ പറഞ്ഞിരുന്ന കാര്യവും മഹാജൻ പറഞ്ഞ കാര്യവും ഒന്നു തന്നെയായിരുന്നു.  കശ്​മീർ എത്രയും വേഗം ഇന്ത്യയോട്​ ചേർക്കണമെന്നു തന്നെയായിരുന്നു അബ്​ദുല്ലയു​െടയും ആഗ്രഹം. ജിന്നയെ പൂർണമായും എതിർത്തിരുന്ന വ്യക്​തിയാണ്​ അബ്​ദുല്ല. ആ കുറിപ്പാണ്​ നെഹ്​റുവിനെ മാറി ചിന്തിപ്പിച്ചതെന്ന്​ മഹാജൻ ആത്​മകഥയിൽ പറയുന്നു. 

1947 ഒക്​ടോബർ 24ന്​ പാകിസ്​താനിലെ ഗോത്ര കലാപകാരികൾ ശ്രീനഗർ അതിർത്തിയി​െലത്തി തമ്പടിച്ചതാണ്​ ഒക്​ടോബർ 26ലെ യോഗം നടക്കാനിടയാക്കിയത്​. ഏഷ്യയിലെ സ്വിറ്റ്​സർലാൻറ്​ എന്ന പേരിൽ കശ്​മീർ സ്വതന്ത്രമായി നിൽക്കണമെന്നായിരുന്നു ദോഗ്രയിലെ രാജാവ്​ മഹാരാജ ഹരിസിങ്​ ആഗ്രഹിച്ചിരുന്നത്​. എന്നാൽ പാകിസ്​താൻ ദോഗ്ര കീഴടക്കാൻ ശ്രമിച്ചതോടെ മറ്റു വഴികളില്ലാതെ ഇന്ത്യയോട്​ ചേരാൻ ഹരി സിങ്​ തയാറായി. ഇക്കാര്യം അറിയിച്ചുകൊണ്ട്​ ഉപപ്രധാനമന്ത്രി രാംലാൽ ബത്ര​െയ ഡൽഹിയിലേക്ക്​ അയച്ചു. എന്നാൽ ഇന്ത്യൻ സൈന്യം ശ്രീനഗറിലെത്തുമെന്നതിന്​ സൂചനക​െളാന്നും ലഭിച്ചില്ല. 

അതേസമയം, പാക്​ സൈന്യത്തി​​​െൻറ രണ്ട്​ ബ്രിഗേഡുകൾ കശ്​മീരിലേക്ക്​ ഒക്​ടോബർ 27ന്​ മാർച്ച്​ ചെയ്യണമെന്ന്​  ജിന്ന ബ്രിട്ടീഷ്​ കമാൻഡർക്ക്​ ഉത്തരവ്​ നൽകി. ഒന്ന്​ റാവൽപിണ്ടിയിൽ നിന്നും ഒന്ന്​ സിയാൽ കോട്ടിൽ നിന്നും. എന്നാൽ സുപ്രീം കമാൻഡറി​​​െൻറ നിർ​േദശം കൂടാതെ ബ്രിട്ട​​​െൻറ കീഴിലുള്ള മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ റാവൽപിണ്ടി ബ്രിഗേഡി​​​െൻറ ബ്രിട്ടീഷ്​ ഒാഫീസർ വിസമ്മതിച്ചു.
 
കശ്​മീർ ഇന്ത്യയോട്​ ചേരാനാണ്​ ആഗ്രഹിക്കുന്നതെന്നും അതിനാൽ ഹരി സിങ്ങി​​​െൻറ ആവശ്യപ്രകാരം ​സൈന്യത്തെ അയക്കു​െമന്നും സുപ്രീം കമാൻഡർ ക്ലോഡ്​​ ഒാഷ്​നിലിക്​ ഒക്​ടോബർ 26ന്​ ജിന്നയെ അറിയിച്ചു. അതേതുടർന്ന്​ ജിന്ന ഉത്തരവ്​ റദ്ദാക്കി. അടുത്ത ദിവസം രാവിലെ ഇന്ത്യൻ സൈന്യം ശ്രീനഗറിലെത്തുകയും കശ്​മീരിനെ ഇന്ത്യയോട്​ ചേർക്കുകയും ചെയ്​തു. വാഗ്​ദാനം ചെയ്​തതു പോലെ മഹാജൻ​ കശ്​മീരി​​​െൻറ  പ്രധാനമന്ത്രി സ്​ഥാനം ശൈഖ്​ അബ്​ദുല്ലക്ക്​ കൈമാറുകയും ചെയ്​തു. 

Show Full Article
TAGS:Sheikh Abdullah nehru kashmir Mehar Chand Mahajan india news malayalam news 
News Summary - Sheikh Abdullah’s note to Nehru saved Kashmir from Pakistan -India News
Next Story