Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightൈശഖ്​ ഹസീന ഡൽഹിയിൽ;...

ൈശഖ്​ ഹസീന ഡൽഹിയിൽ; സ്വീകരിക്കാൻ നേരി​െട്ടത്തി മോദി

text_fields
bookmark_border
ൈശഖ്​ ഹസീന ഡൽഹിയിൽ; സ്വീകരിക്കാൻ നേരി​െട്ടത്തി മോദി
cancel

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ് നാലുദിവസത്തെ സന്ദർശനത്തിന് ഡൽഹിയിൽ. ഉച്ചതിരിഞ്ഞ് പാലം വിമാനത്താവളത്തിൽ വന്നിറങ്ങിയ അതിഥിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിെട്ടത്തിയത് രണ്ടു ഭരണകൂടങ്ങളുടെയും വർധിച്ച ബന്ധത്തിന് തെളിവായി.
വി.വി.െഎ.പികളുടെ യാത്രക്കുവേണ്ടി റോഡ് തടയുന്നരീതി ഡൽഹിയിൽ പതിവാണെങ്കിലും ബംഗ്ലാദേശ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗതാഗത തിരക്കിനിടയിലൂടെ തന്നെയാണ് മോദി പോയത്. കഴിഞ്ഞദിവസം മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് എത്തിയപ്പോൾ പൊലീസ് കനത്തതോതിൽ വഴിതടഞ്ഞത് ഒരു ആംബുലൻസി​െൻറ യാത്ര പ്രയാസപ്പെടുത്തിയത് വാർത്തയായിരുന്നു. ചോരയൊലിക്കുന്ന ഒരു കുട്ടിയായിരുന്നു അതിൽ. എന്നാൽ, പൊലീസുകാർ കടത്തിവിട്ടില്ല.
ശൈഖ് ഹസീനയുടെ ഒൗദ്യോഗിക കൂടിക്കാഴ്ചകൾ ശനി മുതലുള്ള ദിവസങ്ങളിലാണ്. രാഷ്ട്രപതിഭവനിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ച മാത്രമാണ് വെള്ളിയാഴ്ച നടന്നത്. ശനിയാഴ്ച രാവിലെ രാഷ്ട്രപതിഭവൻ അങ്കണത്തിൽ അതിഥിക്ക് ഒൗപചാരിക വരവേൽപ് നൽകും.
 തുടർന്ന് ശൈഖ് ഹസീന ഗാന്ധിസമാധി സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ രാവിലെ ഹൈദരാബാദ് ഹൗസിൽ നടക്കും. വിവിധ കരാറുകൾ ഒപ്പുവെക്കും.
ബംഗ്ലാദേശ് വിമോചനയുദ്ധത്തിലെ ഇന്ത്യൻ രക്തസാക്ഷികളെ ആദരിക്കുന്ന ചടങ്ങ് ഉച്ചതിരിഞ്ഞു നടക്കും. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വിമാനമാർഗം ജയ്പൂരിലും തുടർന്ന് അജ്മീർ ദർഗയിലും ബംഗ്ലാദേശ് പ്രധാനമന്ത്രി എത്തും. വൈകീട്ട് ഡൽഹിയിൽ രാഷ്ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്ച. തിങ്കളാഴ്ച രാവിലെ വ്യവസായി സംഘടനകൾ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പെങ്കടുത്തശേഷം വൈകീട്ട് ധാക്കയിലേക്ക് മടങ്ങും.
ഹസീന ഭരണകൂടവുമായുള്ള ബന്ധം വിപുലപ്പെടുത്താൻ മോദിസർക്കാർ പ്രത്യേക താൽപര്യം കാണിക്കുന്നുണ്ട്. ബംഗ്ലാദേശിലാകെട്ട, പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി ഇന്ത്യയുടെ സഹായി എന്ന നിലയിലാണ് ശൈഖ് ഹസീനയെ വിശേഷിപ്പിക്കുന്നത്. അടുത്ത വർഷം ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവിടത്തെ പ്രതിപക്ഷ പാർട്ടികൾ ഏറെ താൽപര്യത്തോടെയാണ് സന്ദർശനത്തെ കാണുന്നത്. ഇന്ത്യയുമായുള്ള ഹസീനയുടെയും അവാമി ലീഗി​െൻറയും അടുപ്പം തെരഞ്ഞെടുപ്പിൽ പ്രത്യേക ചർച്ചാവിഷയവുമാണ്. ടീസ്റ്റ ജലം പങ്കുവെക്കുന്നതു സംബന്ധിച്ച വിഷയത്തിൽ നടപടി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത ചുറ്റുപാടിലാണ് ശൈഖ് ഹസീന എത്തുന്നതും മടങ്ങുന്നതുമെന്നിരിക്കെ, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ അത് നിലവിലെ ഭരണകൂടത്തിന് വലിയൊരു തിരിച്ചടിയാവും. ടീസ്റ്റ കരാറിന് രൂപംനൽകാൻ കഴിയാത്ത ഹസീനയുടെ ഇന്ത്യ സന്ദർശനം പാഴാണെന്ന് ബി.എൻ.പി സെക്രട്ടറി ജനറൽ മിർസ ഫക്റുൽ ഇസ്ലാം ഏതാനും ദിവസം മുമ്പ് പറഞ്ഞിട്ടുണ്ട്. മമതയും ഹസീനയും മോദിയും പ്രണബ് മുഖർജിയും പെങ്കടുക്കുന്ന വിരുന്ന് നടക്കുന്നുണ്ട്. അതിൽ ഒരു ധാരണയുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴും ബംഗ്ലാദേശ് ഭരണകൂടം കൈവിട്ടിട്ടില്ല.
നദീജല കരാർ ബാക്കിയാണെങ്കിലും പ്രതിരോധം, വൈദ്യുതി തുടങ്ങി വിവിധ വിഷയങ്ങളിൽ ബംഗ്ലാദേശിനെ കൈയയച്ചു സഹായിക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്. മൂന്നു ഡസനോളം ധാരണാപത്രങ്ങൾ സന്ദർശനത്തിനിടയിൽ ഒപ്പുവെക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Hasina
News Summary - sheik haseena india visit
Next Story