Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോണ്‍ഗ്രസിന് കറുത്ത ദിനമെന്ന് ഷെഹ്സാദ് പൂണവാല

text_fields
bookmark_border
കോണ്‍ഗ്രസിന് കറുത്ത ദിനമെന്ന് ഷെഹ്സാദ് പൂണവാല
cancel
മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് കറുത്ത ദിനമെന്ന് മഹാരാഷ്​ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഷെഹ്സാദ് പൂണവാല. രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡൻറ്​ പദവിയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനെ വിമര്‍ശിച്ചാണ് പൂണവാല  രംഗത്തുവന്നത്. പാര്‍ട്ടി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഗാന്ധി’ പേരി​​െൻറ ബലത്തിലല്ലാതെ നേരിട്ട് കഴിവ് തെളിയിക്കാന്‍ നേര​േത്ത രാഹുലിനെ വെല്ലുവിളിച്ചിരുന്നു. പൂണവാലയുടെ ആരോപണങ്ങളെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവരുകയും അതിന് പൂണവാല നന്ദി പറയുകയും ചെയ്തിരുന്നു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shehzad Poonawalla attack to Rahul Gandhi in Congress President election -India News
Next Story