Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവ്​ മുസ്​ലിം;...

ഭർത്താവ്​ മുസ്​ലിം; ഭാര്യയുടെ ശ്രാദ്ധ കർമങ്ങൾക്ക്​ വിലക്ക്​

text_fields
bookmark_border
ഭർത്താവ്​ മുസ്​ലിം; ഭാര്യയുടെ ശ്രാദ്ധ കർമങ്ങൾക്ക്​ വിലക്ക്​
cancel

ന്യൂഡൽഹി: ഹിന്ദു വിശ്വാസിയായ ഭാര്യയുടെ ശ്രാദ്ധ കർമങ്ങൾ നടത്തുന്നതിന്​ ക്ഷേത്ര വിശ്വാസി സമൂഹം വിലക്കിയെന്ന്​ ഭർത്താവ്​. മുസ്​ലീമായ കൊൽക്കത്ത സ്വദേശിയായ ഇംതിയാസുൽ റഹ്​മാ​നാണ് ആരോപണവുമായി രംഗത്തെത്തിയത്​. മുസ്ലീമിനെ വിവാഹം കഴിച്ചാൽ അവർ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ പോലും ഹിന്ദു ആയിരിക്കില്ലെന്നാണ്​ ​േ​ക്ഷ​ത്ര വിശ്വാസി സമൂഹത്തി​​​​​െൻറ വാദം.

​ ഇംതിയാസി​​​​െൻറ ഭാര്യ നിവേദിത ഖട്ടക്കി​​​​​െൻറ ശ്രദ്ധ ചടങ്ങുകളാണ്​ വിലക്കിയത്​. കഴിഞ്ഞ ആഴ​്​ചയാണ്​ ഡൽഹിയിൽ വെച്ച്​ നിവേദിത മരിച്ചത്​. 20 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഹൈന്ദവാചാര പ്രകാരം തന്നെ ഡൽഹിയിലെ ബോധ്​ ഘട്ടിൽ മൃതദേഹം സംസ്​കരിച്ചിരുന്നു. എന്നാൽ ബന്ധുക്കൾ ശ്രാദ്ധം ആചരിച്ചിരുന്നില്ല. 

വാണിജ്യ നികുതി വിഭാഗത്തിൽ അസിസ്​റ്റൻറ്​ കമ്മീഷണറായ ഇംതിയാസുർ റഹ്​മാൻ ശ്രാദ്ധ കർമങ്ങ നിർവഹിക്കുന്നതിനായി ആഗസ്​റ്റ്​ 12ലേക്ക്​ ചിത്തരഞ്​ജൻ പാർക്കിലെ കാളി മന്ദിർ സമൂഹത്തിൽ ബുക്ക്​ ചെയ്​തിരുന്നു. 1300  രൂപ ഫീസടക്കുകയും ചെയ്​തിരുന്നു. എന്നാൽ ആഗസ്​റ്റ്​ ആറിന്​ ബുക്കിങ്​ റദ്ദാക്കിയതായി റഹ്​മാനെ അറിയിക്കുകയായിരുന്നു. റഹ്​മാൻ അയാളുടെ സ്വത്വം വെളിപ്പെടുത്തിയില്ലെന്നും ബുക്കിങ്ങ്​ നടത്തിയത്​ ഇഹിനി അംബ്രീൻ എന്ന മകളുടെ പേരിലാ​െണന്നും കാളി മന്ദിർ ആരോപിക്കുന്നു. ഇൗ പേരിൽ നിന്ന്​ സമുദായം മനസിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇദ്ദേഹത്തി​​​​​െൻറ ഗോത്രം ഏതാണെന്ന്​ ചോദിച്ചപ്പോഴാണ്​ മുസ്​ലീമാണെന്ന്​ വ്യക്​തമായതെന്നും കാളി മന്ദിർ സമൂഹത്തി​​​​​െൻറ പ്രസിഡൻറ്​ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsInter Caste MarriageHindu RitesMuslin
News Summary - She Wasn't Hindu After Marrying Muslim" - India news
Next Story