Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mamata Banerjee, Suvendu Adhikari
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക്​ ചെയ്​തു, ലജ്ജാകരം -മമതക്കെതിരെ സുവേന്ദു അധികാരി

text_fields
bookmark_border

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത കോവിഡ്​ അവലോകന യോഗത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.എൽ.എ സുവേന്ദു അധികാരി. ഭരണകൂടത്തോടുള്ള ബംഗാൾ മുഖ്യമന്ത്രിയുടെ താൽപര്യമില്ലായ്​മ ഒരിക്കൽ കൂടി പുറത്തുവന്നുവെന്നായിരുന്നു പ്രതികരണം.

കൂടാതെ പ്രധാനമന്ത്രിയും ജില്ല മജിസ്​ട്രേറ്റുമാരുമായുള്ള യോഗം രാഷ്​ട്രീയവത്​കരിച്ചുവെന്നും സ​ുവേന്ദു കുറ്റ​പ്പെടുത്തി. ഒരു രാജ്യം, എല്ലാവരും അപമാനിക്കപ്പെട്ടു എന്ന മമതയുടെ പരാമർശത്തെ ലജ്ജാകരമെന്ന്​ സുവേന്ദു അധികാരി വിശേഷിപ്പിക്കുകയും ചെയ്​തു.

'കൃത്യമായി പറയുകയാണെങ്കിൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാനമന്ത്രി നിരവധി യോഗങ്ങൾ മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്നു. എത്രയെണ്ണത്തിൽ മമത ബാനർജി പ​െങ്കടുത്തു? പൂജ്യം. ഇപ്പോൾ, പ്രധാനമന്ത്രിയുടെയും ജില്ല മജിസ്​ട്രേറ്റുമാരുടെയും യോഗം ഹൈജാക്ക്​ ചെയ്​ത്​ അവർ പറയുന്നു സംസാരിക്കാൻ അവസരം നൽകി​യില്ലെന്ന്​, ലജ്ജാകരം' -സുവേന്ദു ട്വീറ്റ്​ ചെയ്​തു.

മമതയുടെ വിശ്വസ്​തനായിരുന്ന സുവേന്ദു അധികാരി തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ ബി.ജെ.പിയിലേക്ക്​ ചേക്കേറുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമതയും സുവേന്ദുവും തമ്മിലായിരുന്നു മത്സരം. സുവേന്ദുവിനോട്​ മമത പരാജയപ്പെടുകയും ചെയ്​തിരുന്നു.

'സഹകരണ ഫെഡറലിസത്തിലാണ്​ മോദിയുടെ വിശ്വാസം. എന്നാൽ മമത ബാനർജിയുടെ വിശ്വാസം ഏറ്റുമുട്ടൽ ഫെഡറലിസത്തിലാണ്​. ബംഗാളിലെ കോവിഡ്​ കേസുകളുടെ എണ്ണം ദയനീയമാണെങ്കിലും രാഷ്​ട്രീയം കളിക്കാനാണ്​ മമതയുടെ താൽപര്യം' -സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.

രാജ്യത്തെ കോവിഡ്​ സാഹചര്യം ചർച്ചചെയ്യുന്നതിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത യോഗത്തിൽ പ്രധാനമന്ത്രിയല്ലാ​െത മറ്റാർക്കും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും അപമാനിക്കപ്പെട്ടതായും മമത ബാനർജി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ്​ യോഗത്തിൽ പ​െങ്കടുത്തത്​. എന്നിട്ടും പ​​െങ്കടുത്ത ആർക്കും സംസാരിക്കാൻ അവസരം നൽകിയില്ല. ബി.ജെ.പി മുഖ്യമന്ത്രിമാർക്ക്​ മാത്രം സംസാരിക്കാൻ അവസരം നൽകിയെന്നും അവർ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ചെറിയ പ്രസംഗം നടത്തി. അതിനു​ശേഷം യോഗം അവസാനിപ്പിക്കുകയായിരുന്നു​വെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങൾക്കെല്ലാവർക്കും അപമാനിക്കപ്പെട്ടതുപോലെ തോന്നി. കോവിഡ്​ വാക്​സി​നെ​ക്കുറിച്ചോ റെംഡിസിവിറി​നെക്കുറിച്ചോ ചോദിച്ചില്ല. ബ്ലാക്ക്​ ഫംഗസ്​ കേസുകളെക്കുറിച്ചും ചോദിച്ചില്ല -അവർ പറഞ്ഞു.

വാക്​സിൻ ക്ഷാമത്തെക്കുറിച്ച്​ അറിയിക്കണമെന്നും കൂടുതൽ വാക്​സിൻ ഡോസുകൾ ആവശ്യപ്പെടണമെന്നും കരുതിയിരുന്നു. വാക്​സിൻ ആവശ്യപ്പെടാമെന്ന്​ പ്രതീക്ഷിച്ചെങ്കിലും സംസാരിക്കാൻ അനുവദിച്ചില്ല -മമത മാധ്യമപ്രവർത്തകരെ അറിയിച്ചു.

കൊറോണ ​വൈറസ്​ കേസുകൾ കുറഞ്ഞുവരുന്നതായി മോദി അവകാശപ്പെട്ടു. നേരത്തെയും മോദി ഇതേ അവകാശവാദം നടത്തിയിരുന്നു, അതോടെ കേസുകൾ കൂടി. മോദി അരക്ഷിതനാണ്​. അതിനാൽ തന്നെ ഞങ്ങളെ കേൾക്കാൻ തയാറായില്ല -മമത കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjee​Covid 19Suvendu Adhikari
News Summary - She Hijacked PM Meet, Shameful Suvendu Adhikari against Mamata Banerjee
Next Story