ഡോക്ടറാകണമെന്ന് മോഹിച്ചു; നീറ്റ് തല്ലിക്കെടുത്തിയ മോഹങ്ങൾക്കു മുന്നിൽ അവൾ അത്മഹത്യ ചെയ്തു
text_fieldsതമിഴ്നാട്ടിലെ മാധ്യമങ്ങളുെട തലക്കെട്ടിൽ ഇ.പി.എസ്- ഒ.പി.എസ് പക്ഷത്തിെൻറയും ടി.ടി.വി - ശശികല പക്ഷത്തിെൻറയും വാർത്തകളല്ല നിറയുന്നത്, കർഷക പ്രശ്നങ്ങളല്ല, കമൽ ഹാസനോ രജിനിയോ പറഞ്ഞ കാര്യങ്ങളല്ല, മറിച്ച് അനിതയെന്ന െപൺകുട്ടി ഇളക്കി വിട്ട സാമൂഹിക രാഷ്ട്രീയ പ്രക്ഷോഭമാണ്.
തമിഴ്നാട്ടിെല അരിയല്ലൂർ ജില്ലയിൽ നിന്നുള്ള പാവപ്പെട്ട ദലിത് കുടുംബത്തിെല െപൺകുട്ടിയാണ് അനിത. ദിവസകൂലി തൊഴിലാളിയുെട മകളായ അനിത എല്ലാ ക്ലാസുകളിലും ഉന്നത വിജയം വരിച്ചു. ഡോക്ടറാകണമെന്ന് അവൾ സ്വപ്നം കണ്ടു. ബന്ധുക്കൾ അവളെ ഡോക്ടർ അനിതയെന്ന് വളിച്ചു. പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1176 മാർക്ക് നേടി. മെഡിക്കൽ എൻട്രൻസിൽ 200ൽ 196.5ഉം എഞ്ചിനീയറിങ് എൻട്രൻസിൽ 200ൽ 199ഉം മാർക്ക് കരസ്ഥമാക്കി. അവൾ വളരെ സന്തോഷത്തിലായിരുന്നു.
അപ്പോഴാണ് ഇടിത്തീ പോലെ ‘നീറ്റ്’ വന്നത്. പ്ലസ്ടു ഫലമനുസരിച്ചല്ല, തമിഴ്നാട്ടിെല െമഡിക്കൽ കോളജുകളിലും പ്രവേശനത്തിൽ ദേശീയ പ്രവേശന പരീക്ഷയായ നീറ്റാണ് പ്രാവർത്തികമാക്കേണ്ടതെന്ന സുപ്രീംകോടതി വിധി. ഈ വിധിക്കെതിെര സുപ്രീം കോടതിയിൽ അനിത പോരാടി. നീറ്റ് പരീക്ഷക്ക് കോച്ചിങ്ങ് ക്ലാസ് ആവശ്യമാണെന്നും തങ്ങളെപ്പോലെ പാവപ്പെട്ട കുട്ടികൾക്ക് അതിന് സാധിക്കുകയില്ലെന്നും അവൾ കോടതിയിൽ വാദിച്ചു. എന്നാൽ ആഗസ്ത് 22ന് സുപ്രീം കോടതി നീറ്റിൽ നിന്ന് തമിഴ്നാടിനെ മാറ്റി നിർത്താനാകിെല്ലന്ന് വിധിച്ചു.
താനും നീറ്റ് എഴുതിയിരുന്നെങ്കിലും വളരെ കഠിനമായ പരീക്ഷ കോച്ചിങ്ങില്ലാതെ എഴുതിയതിനാൽ തനിക്ക് മാർക്ക് നേടാനായില്ലെന്ന് അനിത പറഞ്ഞിരുന്നു. താൻ അഗ്രികൾചർ വിഭാഗം പഠിക്കുെമന്നും കർഷകരെ സേവിക്കുെമന്നും അവൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവൾ ആത്മഹത്യചെയ്തു. അനിതയുടെ ആത്മഹത്യ തമിഴ്നാട്ടിൽ പ്രക്ഷോഭമായി പടരുകയാണ്. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പ്രക്ഷോഭകർ ഉച്ചത്തിൽ വിളിച്ചു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
