Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ സർക്കാർ...

ബംഗാൾ സർക്കാർ ജനങ്ങൾക്ക്​ വേണ്ടി ഒന്നും ചെയ്​തില്ല; മമതയെ വിമർശിച്ച്​ രാഹുൽ

text_fields
bookmark_border
ബംഗാൾ സർക്കാർ ജനങ്ങൾക്ക്​ വേണ്ടി ഒന്നും ചെയ്​തില്ല; മമതയെ വിമർശിച്ച്​ രാഹുൽ
cancel

കൊൽക്കത്ത: ബി.ജെ.പിക്കെതിരെ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ മഹാഗഡ്​ ബന്ധൻ രൂപീകരിച ്ചപ്പോൾ അതിനോട്​ കൈകോർത്തു നിന്ന കോൺഗ്രസ്​ കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയിൽ മമതക്കെതിരെ ര ൂക്ഷ വിമർശനവുമായി രംഗത്ത്​.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുന്ന അതേ സ്വരത്തിൽ മമതാ ബാനർജിയെയും രാഹുൽ വിമർശിച്ചു. ജനങ്ങൾക്ക്​ വേണ്ടി മമതാ ബാനർജി ഒന്നും ചെയ്​തില്ലെന്നും അവരുടെ പാർട്ടി കോൺഗ്രസ്​ പ്രവർത്തക രെ ലക്ഷ്യം വെച്ചുവെന്നും രാഹുൽ ആരോപിച്ചു.

നോർത്ത്​ മാൽഡ സീറ്റിലെ കോൺഗ്രസ്​ എം.പിയെ തൃണമൂൽ കോൺഗ്രസ്​ ത ട്ടിയെടുത്തു​വെന്നും രാഹുൽ കുറ്റപ്പെടുത്തി. മാൽഡയിൽ നിന്ന്​ രണ്ടു തവണ എം.പിയായിരുന്ന മൗസം ബേനസീർ നൂർ തൃണമൂൽ ക ോൺഗ്രസ്​ ടിക്കറ്റിലാണ് ​ഇത്തവണ അതേ സീറ്റിൽ നിന്ന്​ മത്​സരിക്കുന്നത്​.

അവസാന കോൺഗ്രസ്​ എം.പി പാർട്ടി വിട്ടുകൊണ്ട്​ നിങ്ങളെ വഞ്ചിച്ചു. പക്ഷേ, ഇത്​ കോൺഗ്രസ്​ കോട്ടയാണ്​. ആർക്കും തങ്ങളുടെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട്​ ബംഗാളിൽ പ്രവർത്തിക്കാനാവില്ലെന്ന്​ നിങ്ങൾ അവരെ മനസിലാക്കിക്കൊടുക്കണം - രാഹുൽ ഗാന്ധി റാലിയിൽ പറഞ്ഞു. എന്നാൽ രാഹുൽ എം.പിയുടെ പേര്​ പറഞ്ഞില്ല. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി മമതാ ബാനർജിയെയും വിമർശിക്കുകയും ചെയ്​തു.

യുവാക്കൾക്ക്​ ജോലികിട്ടിയോ? കർഷകർക്ക്​ എന്തെങ്കിലും സഹായം കിട്ടിയോ​? പ്രധാനമന്ത്രി നുണ പറയുന്നു. നിങ്ങളുടെ മുഖ്യമന്ത്രി വാഗ്​ദാനങ്ങൾ നൽകുന്നു. എവിടെയും ഒന്നും നടക്കുന്നുമില്ല. മമതാ ബാനർജിയുടെ സർക്കാർ മുൻപുണ്ടായിരുന്ന ഇടതുമുന്നണി സർക്കാറിനേക്കാൾ ​ഒട്ടും മെച്ചമല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

ബംഗാൾ ഭരിക്കുന്നത്​ ഒരാൾ മാത്രമാണ്​. അവർ ആരോടും സംസാരിക്കുകയോ ആരുടെയും നിർദേശങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. അവർക്ക്​ തോന്നുന്നതെല്ലാം ചെയ്യും. ബംഗാളിന്​ മറ്റൊരു സാധ്യതയില്ലേ? സംസ്​ഥാനം മുഴുവൻ ഭരിക്കാൻ ഒരാളെ മാത്രം അനുവദിക്കണോ?- രാഹുൽ ചോദിച്ചു.

ഇടതുപക്ഷവും തൃണമൂലും ബംഗാളിൻറെ വികസനം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. സി.പി.എമ്മിൻറെ ഭരണത്തിൽ കീഴിലുണ്ടായിരുന്ന പീഡനങ്ങൾ മമതയുടെ ഭരണത്തിനു കീഴിലുമുണ്ട്​. - രാഹുൽ വിമർശിച്ചു.

മമതാ ബാനർജി കർഷകർക്ക്​ വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അതൊന്നും രാഹുലിന്​ അറിയില്ലെന്നും ബംഗാൾ മന്ത്രി ഫിർഹാദ്​ ഹക്കിം പ്രതികരിച്ചു.

രാഹുലിന്​ ബംഗാളിനെ കുറിച്ച്​ ഒന്നുമറിയില്ല. കാരണം ബംഗാളിൽ കോൺഗ്രസില്ല. രാഹുൽ ഇവിടെ നിന്ന്​ സമയം പാഴാക്കുകയാണ്​. അദ്ദേഹം മറ്റ്​ സംസ്​ഥാനങ്ങളിൽ പോയി ബി.ജെ.പിക്കെതിരെ പോരാട​ട്ടെ. ഇവിടെ മമത ബി.ജെ.പിക്കെതിരെ മത്​സരിക്കുകയാണ്​. ജനങ്ങൾ മമതക്കൊപ്പമാണ്​ - ഹക്കിം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeemalayalam newsLok Sabha Electon 2019Rahul Gandhi
News Summary - She Doesn't Keep Promises": Rahul Gandhi On Mamata Banerjee -India News
Next Story