You are here

ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം എസ്​.പിയിൽ ചേർന്നു

  • പൂനം സിൻഹയെ രാജ്​നാഥ്​ സിങ്ങിനെതിരെ ലഖ്​​നോവിൽ മത്സരിപ്പിച്ചേക്കും

21:27 PM
16/04/2019

ലഖ്​​നോ: നടനും രാഷ്​ട്രീയക്കാരനുമായ ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ്​വാദി പാർട്ടി (എസ്​.പി)യിൽ ചേർന്നു. എസ്​.പി നേതാവും അഖിലേഷ്​ യാദവി​​െൻറ ഭാര്യയുമായ ഡിംപിൾ യാദവി​​െൻറ സാന്നിധ്യത്തിലാണ്​ പാർട്ടി അംഗത്വം സ്വീകരിച്ചതെന്ന്​ എസ്​.പിയുടെ ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.

പൂനം സിൻഹയെ ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്​നാഥ്​ സിങ്ങിനെതിരെ ലഖ്​​നോവിൽ മത്സരിപ്പിച്ചേക്കുമെന്ന്​ എസ്​.പി ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്​നാഥ്​ സിങ്​ ലഖ്​​നോ മണ്ഡലത്തിൽ ചൊവ്വാഴ്​ച പത്രിക നൽകിയിട്ടുണ്ട്​. സ്​ഥാനാർഥിത്വത്തെക്കുറിച്ച്​ ബുധനാഴ്​ച പറയാമെന്ന്​ പൂനം വ്യക്തമാക്കി. മേയ്​ ആറിനാണ്​ ഇവിടെ വേ​ാ​ട്ടെടുപ്പ്​​.

Loading...
COMMENTS