Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ സന്ദർശനത്തെ പരിഹസിച്ച്​ ശത്രു

text_fields
bookmark_border
പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ സന്ദർശനത്തെ പരിഹസിച്ച്​ ശത്രു
cancel

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ത്രിരാഷ്​ട്ര സന്ദർശനത്തെ പരിഹസിച്ച്​ ബി.ജെ.പി എം.പി ശത്രുഘ്​നൻ സിൻഹ. ആൾക്കൂട്ടക്കൊലകളും, ഫ്രാൻസുമായുള്ള റാഫേൽ പദ്ധതിയുമൊക്കെ ഇന്ത്യയി​ൽ കത്തി നിൽക്കു​േമ്പാൾ മോദിയുടെ വിദേശ സന്ദർശനം അനുചിതമാണെന്ന്​ സിൻഹ ട്വിറ്ററിലൂടെ ​പ്രതികരിച്ചു. 

പാർലമ​​​െൻറ്​ സമ്മേളനം അവസാനിച്ചതിന്​ ശേഷം രാജ്യം വിട്ടാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതിന്​ ശേഷം സന്ദർശിക്കാൻ ബാക്കിയുള്ള രാജ്യങ്ങളിലൊക്കെ താങ്കൾക്ക്​ പോകാമായിരുന്നു. ചരിത്രത്തിലാദ്യമായാണ്​ ഒരു ഇന്ത്യൻ പ്രധാനമന്ത്രി റുവാണ്ടയിലേക്ക്​ പോകുന്നത്,​ അതിന്​ അഭിനന്ദനങ്ങൾ- സിൻഹ പറഞ്ഞു.

റുവാണ്ടയിലെ ഗ്രാമത്തിലേക്ക്​ 200 പശുക്കളെ സമ്മാനിച്ച പ്രധാനമന്ത്രിയുടെ നീക്കത്തെ അഭിനന്ദിച്ച സിൻഹ രാജ്യത്ത്​ ഗോരക്ഷകരുടെ അതിക്രമങ്ങൾ പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്​ കാണുന്നില്ലേ എന്നും ചോദിച്ചു. 

നേരത്തെ പാർലമ​​​െൻറിലെ രാഹുലി​​​​െൻറ ആലിംഗനത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണത്തെയും സിൻഹ പരിഹസിച്ചിരുന്നു. ആലിംഗനം മോദിയുടെ ട്രേഡ്​മാർക്കാണെന്നായിരുന്നു സിൻഹയുടെ പരിഹാസം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimodi african visitmalayalam newsShatrughnan sinha
News Summary - Shatrughan questions Modi’s Africa tour-india news
Next Story