ശശി തരൂരിന് അമേരിക്കൻ യാത്രക്ക് അനുമതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന് അമേരിക്കൻ യാത്രക്ക് ഡൽഹി പ്രത്യേക കോട തി അനുമതി നൽകി. ഭാര്യ സുനന്ദ പുഷ്കറിെൻറ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനാൽ വിദേശത്തു പോകണമെങ്കിൽ അനുമതി തേടണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് മേയ് അഞ്ചുമുതൽ 20 വരെ നടക്കുന്ന ചില പരിപാടികളിൽ പെങ്കടുക്കാൻ അമേരിക്കൻ യാത്രക്ക് അനുമതി തേടി തരൂർ കോടതിെയ സമീപിക്കുകയായിരുന്നു.
യാത്ര സംബന്ധിച്ച വിവരങ്ങൾ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് നൽകണമെന്ന് കോടതി നിർദേശിച്ചു. സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
