ശശി തരൂരിെൻറ മഹാവീര ജയന്തി ആശംസകൾ; ട്വിറ്ററിൽ പങ്കുവെച്ചത് ബുദ്ധെൻറ ചിത്രം
text_fieldsന്യൂഡൽഹി: മഹാവീര ജയന്തി ആശംസിച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് കോൺഗ്രസിെൻറ മുതിർന്ന നേതാവ് ശശി തരൂർ. ജൈനമതത്തിലെ 24ാമത് തീർത്ഥങ്കരൻ വർദ്ധമാന മഹാവീരെൻറ ജയന്തി മാർച്ച് 29നാണ് ആഘോഷിക്കുന്നത്. മഹാവീര ജയന്തി ആശംസിച്ച് ട്വീറ്റ് ചെയ്ത തരൂരിന് മഹാവീരനെയും ബുദ്ധനെയും മാറിപ്പോയി.
ട്വിറ്ററിൽ മഹാവീര ജയന്തി ആശംസകളറിയിച്ച തരൂർ പങ്കുവെച്ചത് മഹാവീരെൻറ ചിത്രത്തിനു പകരം ഗൗതമബുദ്ധെൻറ പടമാണ്. തരൂരിെൻറ ഇംഗ്ലീഷ് ക്ലാസ് കേട്ട് അന്തംവിട്ടിരുന്നവരെല്ലാം കിട്ടയ അവസരം പാഴാക്കാതെ പരിഹാസ കമൻറുകളുമായെത്തി.
— Shashi Tharoor (@ShashiTharoor) March 29, 2018
ചിലർ പള്ളിക്ക് മുന്നിൽ നിസ്കരിക്കുന്ന പടത്തിനൊപ്പം ദീപാവലി ആശംസകൾ അറിയിച്ചു. വാലൈൻറൻസ് ഡേയുടെ ചിത്രം നൽകി ക്രിസ്മസും, രാമെൻറ ചിത്രം നൽകി ഇൗദും ആശംസിച്ചുകൊണ്ടാണ് അദ്ദേഹത്തെ പരിഹാസിച്ചത്.
എന്നാൽ തനിക്ക് തെറ്റുപറ്റിയെന്നറിഞ്ഞ തരൂർ താൻ ഫോേട്ടാ തെരഞ്ഞെടുത്ത സ്രോതസ് തെറ്റായിയെന്നും തെറ്റ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
