Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖജനാവിലേക്കുള്ള...

ഖജനാവിലേക്കുള്ള വരുമാനമാണോ വിഷയം; എം.എൽ.എമാരെ വാങ്ങു​േമ്പാൾ ജി.എസ്​.ടി ഏർപ്പെടുത്തൂ -ശശി തരൂർ

text_fields
bookmark_border
ഖജനാവിലേക്കുള്ള വരുമാനമാണോ വിഷയം; എം.എൽ.എമാരെ വാങ്ങു​േമ്പാൾ ജി.എസ്​.ടി ഏർപ്പെടുത്തൂ -ശശി തരൂർ
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ പരിഹാസവുമായി വീണ്ടും ശശി തരൂർ എം.പി. സർക്കാർ ഖജനാവിലേക്ക് വരുമാനം വേണമെങ്കിൽ എം.എൽ.എമാരെ പണം നൽകി ചാക്കിട്ടു പിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിക്കൂടെയെന്ന്​ അദ്ദേഹം ട്വിറ്ററിലൂടെ കേന്ദ്ര സർക്കാറിനെ പരിഹാസ രൂപേണ ഉപദേശിച്ചു. രാജ്യത്ത്​ ഇന്ധനവില ഗണ്യമായി വർധിപ്പിക്കുന്നതിന് പകരമായി ഈ വഴി സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

‘വരുമാനത്തിനായി സര്‍ക്കാര്‍ വളരെയധികം ആഗ്രഹിക്കുകയാണെങ്കിൽ, പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്ന പശ്ചാത്തലത്തിൽ അതിന് ജി.എസ്.ടി ചുമത്തി കൂടുതൽ പണം കണ്ടെത്തിക്കൂടെ?' -ഇങ്ങനെയായിരുന്നു അദ്ദേഹത്തി​​െൻറ ട്വീറ്റ്​. 

മധ്യപ്രദേശിലും രാജസ്ഥാനിലും നിലനിൽക്കുന്ന രാഷ്​ട്രീയ സാഹചര്യവുമായി ബന്ധപ്പെടുത്തിയാണ് ശശി തരൂരി​​െൻറ​ കുറിക്കുകൊള്ളുന്ന ട്വീറ്റ്​. രാജസ്ഥാനിൽ ബി.ജെ.പി നേതാക്കൾ കോ​ൺഗ്രസ്​ എം.എൽ.എമാർക്ക്​ കൂറുമാറാൻ പണം നൽകിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. മധ്യപ്രദേശിൽ നിരവധി കോൺഗ്രസ്​ എം.എൽ.എമാരാണ്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorMadhya PradeshRajasthanprice hiked
News Summary - Shashi Tharoor tweet
Next Story