Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്റ്...

പാർലമെന്റ് പടിക്കെട്ടിൽ കാലിടറി വീണ് ശശി തരൂർ; പിടിച്ചെഴുന്നേൽപിച്ച് അഖിലേഷ് യാദവ് -വിഡിയോ

text_fields
bookmark_border
പാർലമെന്റ് പടിക്കെട്ടിൽ കാലിടറി വീണ് ശശി തരൂർ; പിടിച്ചെഴുന്നേൽപിച്ച് അഖിലേഷ് യാദവ് -വിഡിയോ
cancel
Listen to this Article

ന്യൂഡൽഹി: പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ കാലിടറി തെന്നിവീണ് ശശി തരൂർ എം.പി. ശശി തരൂർ വീഴുന്നത് കണ്ട് സുരക്ഷ ഉദ്യോഗസ്ഥരും അഖിലേഷ് യാദവ് എം.പിയും ഓടിയെത്തി പിടിച്ചെഴുന്നേൽപിക്കുകയായിരുന്നു.

ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. ബജറ്റ് സമ്മേളനത്തിൽ പ​​ങ്കെടുക്കാനായി പാർലമെന്റിൽ എത്തിയതായിരുന്നു ശശി തരൂർ. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ ശശി തരൂർ പടിക്കെട്ടിൽ നിന്ന് തെന്നി വീഴുകയായിരുന്നു.

വീഴ്ചയിൽ ശശി തരൂരിന് കാര്യമായ പരിക്കൊന്നുമില്ല.

പാർലമെന്റിൽ രാഷ്ട്രീയക്കാർ ചെറിയ കാര്യങ്ങൾക്ക് പോലും കലഹിക്കുമ്പോൾ തരൂരിനെ സഹായിക്കാനായി ഓടിയെത്തിയ അഖിലേഷ് യാദവിനെ സമൂഹ മാധ്യമങ്ങൾ നിരുപാധികം പ്രശംസിച്ചു. മറ്റ് പാർട്ടി എം.പിമാരോടും അഖിലേഷ് തരൂരിനെ സഹായിക്കാൻ ആവശ്യപ്പെടുന്നുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorAkhilesh YadavLatest News
News Summary - Shashi Tharoor stumbling on Parliament stairs goes viral as SP leader Akhilesh Yadav rushes to help
Next Story