മോദിയുടെ 'താടി കൃഷിക്ക്' പേരിട്ട് തരൂർ; വല്ലാത്ത 'പൊഗോണോട്രോഫി'യെന്ന് നെറ്റിസൺസ്
text_fieldsപുതിയ വാക്കുകൾ നെറ്റിസൺസിന് പരിചയപ്പെടുത്തുന്നതിൽ മുമ്പനാണ് ശശി തരൂർ എം.പി. കുറേക്കാലമായി അദ്ദേഹം പുതിയ വാക്കുകളൊന്നും അവതരിപ്പിച്ചിരുന്നില്ല. ഒടുവിൽ ട്വിറ്ററാറ്റികളുടെ ആവശ്യപ്രകാരം പുതിയൊരു വാക്ക് അദ്ദേഹം പരിചയപ്പെടുത്തുകയായിരുന്നു. 'പൊഗോണോട്രോഫി' എന്ന വാക്കാണ് അദ്ദേഹം നെറ്റിസൺസിന് മുന്നിൽവച്ചത്. സാധാരണ തരൂർ വാക്ക് പങ്കുവയ്ക്കുകയും മറ്റുള്ളവർ അർഥമറിയാൻ ഒാടുകയുമാണ് പതിവ്. എന്നാൽ ഇത്തവണ വാക്കിനൊപ്പം വിശദീകരണവും തരൂർതന്നെ നൽകിയിട്ടുണ്ട്.
'താടിയും, മീശയും വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന കല'എന്നാണ് 'പൊഗോണോട്രോഫി'യുടെ അർഥം. തെൻറ സുഹൃത്തായ സാമ്പത്തികകാര്യ വിദഗ്ധൻ രതിൻ റോയ് ആണ് പുതിയ വാക്ക് പറഞ്ഞുതന്നെതന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തരൂർ പരാമർശിച്ചിട്ടുണ്ട്. മോദിയുടെ പൊഗോണോട്രോഫി മഹാമാരിക്കാലത്തെ ഒരു മുൻകരുതലാണെന്നാണ് തരൂർ കുറിച്ചത്.
My friend Rathin Roy, the economist, taught me a new word today: pogonotrophy, which means "the cultivation of a beard". As in, the PM's pogonotrophy has been a pandemic preoccupation... https://t.co/oytIvCKRJR
— Shashi Tharoor (@ShashiTharoor) July 1, 2021
തിരുവനന്തപുരം എംപി പുതിയ പദം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിക്കുന്നത് ഇതാദ്യമല്ല. തെൻറ പുസ്തകമായ 'പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ' അവതരിപ്പിക്കുമ്പോൾ അദ്ദേഹം ഉപയോഗിച്ച 29 അക്ഷരങ്ങളുള്ള വാക്ക് കൗതുകമുണർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

