Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചിട്ടില്ല; പ്രവർത്തകർ കൂടെയുണ്ടെന്ന് ശശി തരൂർ

text_fields
bookmark_border
സുധാകരന്റെ നിലപാട് വ്യക്തിപരം
വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചിട്ടില്ല; പ്രവർത്തകർ കൂടെയുണ്ടെന്ന് ശശി തരൂർ
cancel

എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടി പദവികളിലിരിക്കുന്നവർ പരസ്യ നിലപാടെടുക്കുന്നത് ശരിയില്ലെന്ന് സ്ഥാനാർഥി ശശി തരൂർ. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മലികാർജുൻ ഖാർഗെക്ക് പിന്തുണ നൽകിയത് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് ​പ്രതികരിക്കുകയായിരുന്നു ശശി ത​രൂർ.

സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നാണ് കരുതുന്നതെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടിപദവികളിലിരിക്കുന്നവർ പരസ്യ നിലപാടെടു​ക്കരുതെന്ന് സർക്കുലറുണ്ടെന്നും അതുകൊണ്ട് സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും അതിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

വലിയ നേതാക്കൻമാരുടെ പിന്തുണ ഞാൻ പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പ്രവർത്തകരുടെ പിന്തുണയുണ്ട്. അവർ വിളിക്കുന്നുണ്ട്. പിന്തുണ അറിയിക്കുന്നുണ്ട്. യുവ നേതാക്കളും കൂടെയുണ്ടെന്ന് ശശി തരൂർ പറഞ്ഞു.

പ്രതിനിധികളുടെ ഫോൺ നമ്പറുകൾ ഇതുവരെ കിട്ടിയിട്ടില്ലെന്നും ബുധനാഴ്ച കിട്ടുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാണാവുന്നവരെ മുഴുവൻ കാണാനും വിളിക്കാവുന്നവരെ വിളിക്കാനുമാണ് ശ്രമിക്കുന്നത്. പ്രതിനിധികൾ എങ്ങിനെ വോട്ട് ചെയ്യുന്നുവെന്ന് കാത്തിരുന്ന് കാണാമെന്നും ശശി തരൂർ പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shashi Tharoor says that congress workers are with him
Next Story