നിലവിലെ സാഹചര്യം 1971ല്‍നിന്ന് വ്യത്യസ്തമാണ് -വെടിനിർത്തലിലും കോൺഗ്രസ് നിലപാട് തള്ളി ശശി തരൂർ
text_fieldsന്യൂഡൽഹി: പാകിസ്താനുമായുള്ള വെടിനിർത്തലിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗർബല്യമായി കാട്ടി, ഇന്ദിര ഗാന്ധിയെ ഹാഷ് ടാഗ് ചെയ്ത് കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ നടത്തുന്നതിനിടെ ഭിന്ന നിലപാടുമായി ശശി തരൂർ. നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തിൽനിന്ന് വ്യത്യസ്തമെന്നും രണ്ടും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നുമായിരുന്നു ശശി തരൂരിന്റെ നിലപാട്.
‘1971 ലെ ഇന്ദിര ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നു. നിലവിലെ സാഹചര്യം 1971ല്‍നിന്ന് വ്യത്യസ്തമാണ്. അന്ന് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബംഗ്ലാദേശിന്റെ ധാര്‍മികമായ ഒരു പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നത് ഇന്ത്യയുടെ വ്യക്തമായ ഒരു ലക്ഷ്യമായിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ലക്ഷ്യം. അതിനുള്ള വില അവര്‍ നല്‍കിയേ മതിയാകൂ. ആ പാഠം അവരെ പഠിപ്പിച്ചു കഴിഞ്ഞു. ഇനിയും സംഘര്‍ഷം നീട്ടികൊണ്ടുപോകുന്നതിൽ അർഥമില്ലെന്നും വാർത്ത ഏജൻസിക്ക് നൽകിയ പ്രതികരണത്തിൽ ശശി തരൂര്‍ പറഞ്ഞു.
1971ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗന്ധി അമേരിക്കക്ക് കീഴടങ്ങിയിരുന്നില്ലെന്ന് ഉയർത്തി ഇന്ദിരയുടെ പഴയ പ്രസംഗം ഉൾപ്പെടെ പങ്കുവെച്ചായിരുന്നു കോൺഗ്രസ് പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

