Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ക്വോക്കർവോഡ്ജർ’ അഥവാ ‘രാ​ഷ്‌​ട്രീ​യ പാ​വ’;കേന്ദ്രസർക്കാറിനെ പരിഹസിക്കാൻ തരൂരിന്‍റെ അപൂർവ പദപ്രയോഗം

text_fields
bookmark_border
‘ക്വോക്കർവോഡ്ജർ’ അഥവാ ‘രാ​ഷ്‌​ട്രീ​യ പാ​വ’;കേന്ദ്രസർക്കാറിനെ പരിഹസിക്കാൻ തരൂരിന്‍റെ അപൂർവ പദപ്രയോഗം
cancel

ന്യൂ​ഡ​ൽ​ഹി: അ​പൂ​ർ​വ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും ഉ​ച്ച​രി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തു​മാ​യ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​റു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ, ‘ന​മ്മു​ടെ കാ​ല​ഘ​ട്ട​ത്തി​ന്റെ വാ​ക്ക്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ‘ക്വോ​ക്ക​ർ​വോ​ഡ്ജ​ർ’ എ​ന്ന വാ​ക്ക് പ​ങ്കു​വെ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ പ​രി​ഹ​സി​ച്ചു. ‘ക്വോ​ക്ക​ർ​വോ​ഡ്ജ​ർ’ എ​ന്നാ​ൽ ‘രാ​ഷ്‌​ട്രീ​യ പാ​വ’ അ​താ​യ​ത്, മ​റ്റൊ​രാ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി എ​ന്ന സ്ക്രീ​ൻ​ഷോ​ട്ട് എ​ക്സി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് പ​രി​ഹാ​സം. 10- 12 വ​ർ​ഷ​ത്തി​നി​ടെ ന​മ്മു​ടെ ഭ​ര​ണ​ക​ക്ഷി ഇ​ത്ത​ര​ം ചി​ല​രെ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് താ​ൻ ക​രു​തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഭി​പ്രാ​യ​ങ്ങ​ളോ​ടു​ള്ള യു​ക്തി​ര​ഹി​ത​മാ​യ ഭ​യ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന ‘അ​ലോ​ഡോ​ക്സാ​ഫോ​ബി​യ’ എ​ന്ന വാ​ക്കു​പ​യോ​ഗി​ച്ചും ത​രൂ​ർ നേ​ര​ത്തേ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ പ​രി​ഹ​സി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - “Quockerwodger”: Shashi Tharoor Uses Rare English Word to Mock Central Government and Political Puppets
Next Story