Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തലാഖ് ബില്‍ വീണ്ടും ലോക്സഭയിൽ; പ്രതിഷേധവുമായി പ്രതിപക്ഷം

text_fields
bookmark_border
മുത്തലാഖ് ബില്‍ വീണ്ടും ലോക്സഭയിൽ; പ്രതിഷേധവുമായി പ്രതിപക്ഷം
cancel

ന്യൂഡൽഹി: മുത്തലാഖ് ബില്‍ ലോക്സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സിന്‍റെ കാലാവധി അവസാനിക് കാറായ സാഹചര്യത്തിലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍‌ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലിനെ കോണ്‍ഗ്രസ് അട ക്കമുള്ള പ്രതിപക്ഷ പാർട്ടികൾ എതിര്‍ത്തു.

ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ള നിയമ നിർമാണമാണിതെന്നും വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നും ശശി തരൂര്‍ എം.പി ചൂണ്ടിക്കാട്ടി. അതിനിടെ ബില്‍ രാജ്യസഭയില്‍ പാസാക്കരുത് എന്നാവശ്യപ്പെട്ട് മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പ്രതിപക്ഷ പാര്‍ട്ടികളെ സമീപിച്ചു. ബില്‍ പാര്‍ലമെന്‍റ് പാസാക്കിയാല്‍ കോടതിയെ വീണ്ടും സമീപിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

മു​ത്ത​ലാ​ഖ്​ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന മു​സ്​​ലിം വ​നി​താ വി​വാ​ഹ സം​ര​ക്ഷ​ണാ​വ​കാ​ശ ബി​ൽ പ്ര​തി​പ​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി ഒ​റ്റ​ദി​വ​സം​കൊ​ണ്ടാണ്​ ലോ​ക്​​സ​ഭ​യി​ൽ മോദി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​റി​ന്​ അം​ഗ​ബ​ലം കു​റ​വാ​യ​തി​നാ​ൽ രാ​ജ്യ​സ​ഭ​യി​ൽ കു​ടു​ങ്ങി. മു​ത്ത​ലാ​ഖ്​ കേ​സു​ക​ളി​ൽ ഭ​ർ​ത്താ​വി​ന്​ ജാ​മ്യം കി​ട്ട​ണ​മെ​ന്ന​ത്​ പ്ര​തി​പ​ക്ഷം മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shashi Tharoor opposes Triple Talaq Bill, calls it against Constitution-India News
Next Story